ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിര ശ്രീലങ്കയ്ക്ക് 250 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ റഹ്മത് ഷാ നേടിയ അര്‍ധസെഞ്ചുറിയുടെ കരുത്തിലാണ് ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്.

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിര ശ്രീലങ്കയ്ക്ക് 250 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ റഹ്മത് ഷാ നേടിയ അര്‍ധസെഞ്ചുറിയുടെ കരുത്തിലാണ് ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ 11 ഓവറില്‍ 57 റണ്‍സടിച്ച് നല്ല തുടക്കമിട്ട അഫ്ഗാന് അവസാന ഓവറുകളില്‍ ആഞ്ഞടിക്കാനാവാഞ്ഞതാണ് സ്കോര്‍ 250ല്‍ താഴെ ഒതുങ്ങാന്‍ കാരണം. തിസാര പെരേര എറിഞ്ഞ അവസാന ഓവറില്‍ മാത്രം മൂന്ന് വിക്കറ്റുകളാണ് അഫ്ഗാന് നഷ്ടമായത്.

Add Asianetnews as a Preferred SourcegooglePreferred

ഇഹ്സാനുള്ളയും(45)മൊഹമ്മദ് ഷെഹ്സാദും(34) ചേര്‍ന്നാണ് അഫ്ഗാന് നല്ല തുടക്കം നല്‍കിയത്. മൂന്നാമനായി എത്തിയ റഹ്മത് ഷാ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ ലങ്ക പതറി. ക്യാപ്റ്റന്‍ അസ്ഗര്‍ അഫ്ഗാന്(1) കാര്യമായി ഒന്നും ചെയ്യാനായില്ലെങ്കിലും ഹഷ്മത്തുള്ള ഷാഹിദിയെ(37) കൂട്ടുപിടിച്ച് റഹ്മത് അഫ്ഗാന് ഭേദപ്പെട്ട സ്കോര്‍ ഉറപ്പാക്കി. മുഹമ്മദ് നബി(15), റഷീദ് ഖാന്‍(13) എന്നിവരും അഫ്ഗാന്‍ സ്കോറിലേക്ക് സംഭാവന നല്‍കി.

ആദ്യ കളിയില്‍ തിളങ്ങിയ മലിംഗ ഈ കളിയില്‍ തീര്‍ത്തും നിറം മങ്ങിയത് ലങ്കക്ക് തിരിച്ചടിയായി. 10 ഓവറില്‍ 66 റണ്‍സ് വഴങ്ങിയ മലിംഗക്ക് ഒരു വിക്കറ്റ് മാത്രമാണഅ നേടാനായത്. 55 റണ്‍സ് വഴങ്ങി അവസാന ഓവറിലെ മൂന്ന് വിക്കറ്റുള്‍പ്പെടെ അഞ്ചു വിക്കറ്റെടുത്ത തിസാര പെരേരയാണ് അഫ്ഗാന്‍ സ്കോറിംഗിനെ പിടിച്ചുകെട്ടിയത്. തോറ്റാല്‍ ശ്രീലങ്ക ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവും.