ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ മികച്ച തുടക്കമിട്ട ബംഗ്ലാദേശിനെ തകര്‍ച്ചയിലേക്ക് തള്ളിവിടുന്നതില്‍ നിര്‍ണായകമായത് സ്പിന്നര്‍മാരുടെ മികവിനൊപ്പം ഇന്ത്യയുടെ ഫീല്‍ഡിംഗ് മികവും. ലിറ്റണ്‍ ദാസിന്റെ ഒറ്റയാന്‍ പോരാട്ടത്തെ മറികടന്ന് കേദാര്‍ ജാദവും യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും ചേര്‍ന്ന് ബംഗ്ലാദേശിനെ വരിഞ്ഞുമുറുക്കിയപ്പോള്‍ വിക്കറ്റുകള്‍ ഓരോന്നായി നിലംപൊത്തി.

ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ മികച്ച തുടക്കമിട്ട ബംഗ്ലാദേശിനെ തകര്‍ച്ചയിലേക്ക് തള്ളിവിടുന്നതില്‍ നിര്‍ണായകമായത് സ്പിന്നര്‍മാരുടെ മികവിനൊപ്പം ഇന്ത്യയുടെ ഫീല്‍ഡിംഗ് മികവും. ലിറ്റണ്‍ ദാസിന്റെ ഒറ്റയാന്‍ പോരാട്ടത്തെ മറികടന്ന് കേദാര്‍ ജാദവും യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും ചേര്‍ന്ന് ബംഗ്ലാദേശിനെ വരിഞ്ഞുമുറുക്കിയപ്പോള്‍ വിക്കറ്റുകള്‍ ഓരോന്നായി നിലംപൊത്തി.

ഇതില്‍ മികച്ച ഫോമിലുള്ള മൊഹമ്മദ് മിഥുന്റെ വിക്കറ്റ് ഏറെ നിര്‍ണായകമാണ്. പാക്കിസ്ഥാനെതിരെ അര്‍ധസെഞ്ചുറി നേടിയ മിഥുന്‍ ജഡേജയുടെ ഫീല്‍ഡിംഗ് മികവിന് മുന്നിലാണ് പുറത്തായത്. ചാഹലിന്റെ പന്തില്‍ എക്സ്ട്രാ കവറിലേക്ക് പന്തടിച്ച ലിറ്റണ്‍ ദാസ് റണ്‍സിനായി വിളച്ചപ്പോള്‍ മിഥുന്‍ ക്രീസ് വിട്ടിറങ്ങി. എന്നാല്‍ ഫീല്‍ഡില്‍ സൂപ്പര്‍മാനായ ജഡേജ പന്ത് പറന്നുുപിടിച്ച് ചാഹലിന് കൈമാറിയപ്പോള്‍ ക്രീസിനടുത്തൊന്നും മിഥുനുണ്ടായിരുന്നില്ല.

Scroll to load tweet…

മികച്ച കൂട്ടുക്കെട്ടുകള്‍ ഉണ്ടാക്കുന്നതില്‍ മികവ് കാട്ടുന്ന മിഥുന്റെ വിക്കറ്റ് മത്സരത്തില്‍ നിര്‍ണായകമാവുമോ എന്നാണ് ഇനി അറിയേണ്ടത്.