ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ബംഗ്ലാദേശിന് തകര്‍പ്പന്‍ തുടക്കം. ഭുവനേശ്വര്‍കുമാറിനെയും ജസ്പ്രീത് ബൂംമ്രയെയും ആത്മവിശ്വാസത്തോടെ നേരിട്ട ബംഗ്ലാ ഓപ്പണര്‍മാരായ മെഹ്ദി ഹസനും ലിറ്റണ്‍ ദാസും നല്ല തുടക്കം നല്‍കി.

ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ബംഗ്ലാദേശിന് തകര്‍പ്പന്‍ തുടക്കം. ഭുവനേശ്വര്‍കുമാറിനെയും ജസ്പ്രീത് ബൂംമ്രയെയും ആത്മവിശ്വാസത്തോടെ നേരിട്ട ബംഗ്ലാ ഓപ്പണര്‍മാരായ മെഹ്ദി ഹസനും ലിറ്റണ്‍ ദാസും നല്ല തുടക്കം നല്‍കി.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബംഗ്ലാദേശ് 10 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 65 റണ്‍സെന്ന നിലയിലാണ്. 31 പന്തില്‍ 47 റണ്‍സുമായി ലിറ്റണ്‍ ദാസും 16 റണ്‍സുമായി മെഹ്ദി ഹസനുമാണ് ക്രീസില്‍.

ആദ്യ നാലോവറില്‍ 29 റണ്‍സ് വഴങ്ങിയ ബൂംമ്രക്ക് പകരം ആറാം ഓവറില്‍ തന്നെ സ്പിന്നറെ കൊണ്ടുവരേണ്ടിവന്നു. എന്നാല്‍ ആദ്യ മാറ്റമായി എത്തിയ ചാഹല്‍ രണ്ടോവറില്‍ 19 റണ്‍സ് വഴങ്ങി. നാലോവറില്‍ 16 റണ്‍സ് വിട്ടുകൊടുത്ത ഭുവനേശ്വര്‍കുമാറിനും വിക്കറ്റൊന്നും നേടാനായില്ല.