ഏഷ്യന്‍ ഗെയിംസ് പുരുഷ 800 മീറ്ററില്‍ ഇന്ത്യയ്ക്ക് സ്വര്‍ണവും വെള്ളിയും. മന്‍ജിത് സിംഗ് സ്വര്‍ണവും മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ വെള്ളിയും സ്വന്തമാക്കി.

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് പുരുഷ 800 മീറ്ററില്‍ ഇന്ത്യയ്ക്ക് ഇരട്ടി മധുരം‍. മന്‍ജിത് സിംഗിന് സ്വര്‍ണവും മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ വെള്ളിയും സ്വന്തമാക്കി. സ്വര്‍ണം നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന ജിന്‍സണെ അവസാന മിനുറ്റില്‍ പിന്തള്ളിയാണ് മന്‍ജിത് ഒന്നാമതെത്തിയത്.

മന്‍ജിത് 1:46:15 സെക്കന്‍റില്‍ ഓടിയെത്തിയപ്പോള്‍ 1:46:35 ആയിരുന്നു ജീന്‍സണിന്‍റെ സമയം. ഗെയിംസില്‍ ഇന്ത്യയുടെ ഒമ്പതാമത്തെയും അത്‌ലറ്റിക്സില്‍ നിന്നുള്ള മൂന്നാം സ്വര്‍ണവുമാണിത്. ജിന്‍സണ് 1500 മീറ്ററില്‍ മത്സരം ബാക്കിയുണ്ട്. കെ.എം ബിനുവിന് ശേഷം 800 മീറ്ററില്‍ കേരളത്തിലേക്ക് മെഡല്‍ വരുന്നത് ഇതാദ്യമാണ്. 

Scroll to load tweet…
Scroll to load tweet…