ഏഷ്യന്‍ ഗെയിംസ് ഹോക്കിയിൽ ഇന്ത്യക്ക് സ്വര്‍ണപ്രതീക്ഷയെന്ന് നായകന്‍.  ഏഷ്യയിലെ ഒന്നാം നമ്പര്‍ ടീമിന് സ്വര്‍ണം നേടാന്‍ കഴിയേണ്ടതാണെന്നും നായകന്‍ കൂടിയായ മലയാളി താരം. 

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ഹോക്കിയിൽ ഇന്ത്യക്ക് സ്വര്‍ണപ്രതീക്ഷയെന്ന് നായകന്‍ പി ആര്‍ ശ്രീജേഷ്. കോമൺവെല്‍ത്ത് ഗെയിംസിലെ തോൽവി ഇന്ത്യന്‍ താരങ്ങള്‍ മറക്കരുതെന്നും ശ്രീജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇഞ്ചോൺ ഏഷ്യന്‍ ഗെയിംസില്‍ വിജയശിൽപ്പിയായ ഗോള്‍കീപ്പര്‍ ജക്കാര്‍ത്തയിലെത്തുമ്പോള്‍ ഇന്ത്യന്‍ നായകനാണ്. ഏഷ്യയിലെ ഒന്നാം നമ്പര്‍ ടീമിന് സ്വര്‍ണം നേടാന്‍ കഴിയേണ്ടതാണ്. എന്നാല്‍ കോമൺവെൽത്ത് ഗെയിംസ് തോൽവി വലിയ പാഠമാണ്. ഇന്ത്യ സ്വര്‍ണം നേടുമെന്നാണ് പ്രതീക്ഷയെന്നും മലയാളിയായ താരം പറഞ്ഞു.