ലൈറ്റ് ഫ്ലൈ 49 കിലോ വിഭാഗത്തിലാണ് 22കാരനായ അമിതിന്‍റെ സുവര്‍ണ നേട്ടം. 2016 ഒളിംപിക്‌സ് ചാമ്പ്യന്‍ ഉസ്ബെക്കിസ്ഥാന്‍റെ ദസ്‌മത്തോവിനെ അട്ടിമറിച്ചാണ് അമിത് സ്വര്‍ണം നേടിയത് എന്ന സവിശേഷതയുമുണ്ട്. 

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച മെഡല്‍ വേട്ടയുമായി ഇന്ത്യ. ബോക്‌സിങില്‍ അമിത് ഭാംഗല്‍ സ്വര്‍ണം നേടിയതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 67ലെത്തി. ഈ ഗെയിംസില്‍ ഇന്ത്യയുടെ 14-ാം സ്വര്‍ണം കൂടിയാണിത്. ഇതോടെ 2010 ഗെയിംസിലെ റെക്കോര്‍ഡ് ഇന്ത്യ തിരുത്തി. 

Scroll to load tweet…

ലൈറ്റ് ഫ്ലൈ 49 കിലോ വിഭാഗത്തിലാണ് 22കാരനായ അമിതിന്‍റെ സുവര്‍ണ നേട്ടം. 2016 ഒളിംപിക്‌സ് ചാമ്പ്യന്‍ ഉസ്ബെക്കിസ്ഥാന്‍റെ ദസ്‌മത്തോവിനെ അട്ടിമറിച്ചാണ് അമിത് സ്വര്‍ണം നേടിയത് എന്ന സവിശേഷതയുമുണ്ട്.