തുടർച്ചയായ മൂന്ന് ഏഷ്യൻ ഗെയിംസില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബോക്‌സിംഗ് താരം

ജക്കാര്‍ത്ത: പരിക്കേറ്റ ഇന്ത്യൻ ബോക്സിങ് താരം വികാസ് കൃഷൻ ഏഷ്യൻ ഗെയിംസ് സെമിയിൽ നിന്ന് പിന്മാറി. ഡോക്ടർമാരുടെ നിർദേശ പ്രകാരം ആണ് നടപടി. എന്നാല്‍ വെങ്കല മെഡല്‍ നേടാന്‍ 26കാരനായ താരത്തിനായി. 

വെങ്കല നേട്ടത്തോടെ തുടർച്ചയായ മൂന്ന് ഏഷ്യൻ ഗെയിംസില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബോക്‌സിംഗ് താരമാകാന്‍ വികാസിനായി. ഗാംഗ്ഷൂവില്‍ സ്വര്‍ണവും ഇഞ്ചിയോണില്‍ വെങ്കലവും സ്വന്തമാക്കിയിരുന്നു. ക്വാര്‍ട്ടറില്‍ ചൈനീസ് താരം എര്‍ബീക്കുമായുള്ള പോരാട്ടത്തിലാണ് വികാസിന് പരിക്കേറ്റത്. വികാസ് പിന്‍മാറിയതോടെ എര്‍ബീക്ക് ശനിയാഴ്‌ച്ച നടക്കുന്ന ഫൈനലിന് നേരിട്ട് യോഗ്യത നേടി.