ഏഷ്യന്‍ ഗെയിംസിന് തയ്യാറെടുക്കാനായി ഗുസ്തി താരം സുശീൽ കുമാറിന് 4.95 ലക്ഷം രൂപ അനുവദിച്ച് കേന്ദ്ര കായികമന്ത്രാലയം. ജോർജിയയിൽപരിശീലനം നടത്താനാണ് ഈ തുക...

ദില്ലി: ഏഷ്യന്‍ ഗെയിംസിന് തയ്യാറെടുക്കാനായി ഗുസ്തി താരം സുശീൽ കുമാറിന് 4.95 ലക്ഷം രൂപ കേന്ദ്ര കായികമന്ത്രാലയം അനുവദിച്ചു. രണ്ടാഴ്ച ജോർജിയയിൽ പരിശീലനം നടത്താനാണ് തുക അനുവദിച്ചിരിക്കുന്നത്. സുശീൽ ഏഷ്യാഡിൽ ഒരു സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവും നേടിയിട്ടുണ്ട്.

മറ്റ് ഏഴ് കായിക ഇനങ്ങളിലെ താരങ്ങൾക്ക് 25 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഈമാസം 18 മുതൽ സെപ്റ്റംബർ രണ്ട് വരെ ഇന്തോനേഷ്യയിലെ ജക്കാർത്തയിലാണ് ഏഷ്യൻ ഗെയിംസ്. നാല് വര്‍ഷത്തിന് ശേഷം ഗുസ്‌തിയില്‍ തിരിച്ചെത്തിയ സുശീല്‍ കുമാര്‍ ഗോള്‍ഡ്‌കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയിരുന്നു.