സെലക്ഷന്‍ ട്രയല്‍സില്‍ നിന്ന് ടിന്‍റു പിന്‍മാറി. ശാരീരികക്ഷമത വീണ്ടെടുക്കാത്തതിനാലാണ് പിന്‍മാറ്റം

തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസില്‍ ഇത്തവണ മലയാളി താരം ടിന്‍റു ലൂക്ക മത്സരിക്കില്ല. തിരുവനന്തപുരത്ത് നടക്കേണ്ട സെലക്ഷന്‍ ട്രയല്‍സില്‍ നിന്ന് ടിന്‍റു പിന്‍മാറി. ശാരീരികക്ഷമത വീണ്ടെടുക്കാത്തതിനാലാണ് ടിന്‍റുവിന്‍റെ പിന്‍മാറ്റമെന്ന് പരിശീലക പിടി ഉഷ വ്യക്തമാക്കി. 

ടിന്‍റു 800 മീറ്ററില്‍ 2010 ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും, 2014ലെ ഇഞ്ചിയോണ്‍ ഗെയിംസില്‍ വെള്ളി മെഡലും നേടിയിരുന്നു. പരിക്ക് മൂലം ഗോള്‍ഡ്‌കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടിന്‍റുവിന് പങ്കെടുക്കാനായിരുന്നില്ല. 800 മീറ്ററിലെ ദേശീയ റെക്കോര്‍ഡ് ജേതാവാണ്.