എതിരില്ലാത്ത 20 ഗോളിന് ശ്രീലങ്കയെ തകര്‍ത്തപ്പോള്‍ മൂന്ന് താരങ്ങള്‍ക്ക് ഹാട്രിക്. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയുടേത് തുടര്‍ച്ചയായ അഞ്ചാം ജയം.

ജക്കാര്‍ത്ത: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യക്ക് തുടർച്ചയായ അഞ്ചാം ജയം. ഇന്ത്യ എതിരില്ലാത്ത 20 ഗോളിന് ശ്രീലങ്കയെ മുക്കി. ആകാശ്ദീപ് സിംഗ് ആറ് ഗോൾ നേടിയപ്പോൾ ഹർമൻപ്രീത് സിംഗ്, രുപീന്ദർപാൽ, മൻദീപ് സിംഗ് എന്നിവർ ഹാട്രിക്ക് നേടി. 

ഇതോടെ ഗ്രൂപ്പ് ഘട്ടത്തിൽ മാത്രം ഇന്ത്യ 76 ഗോളാണ് നേടിയത്. മലയാളി താരം പി ആർ ശ്രീജേഷ് നയിക്കുന്ന ടീം വഴങ്ങിയത് മൂന്ന് ഗോളും. 12 ഗോളുമായി രുപീന്ദർപാൽ സിംഗ് ഗോൾ വേട്ടക്കാരിൽ മുന്നിട്ട് നിൽക്കുന്നു.