ഇന്ത്യ നാളെ ഇംഗ്ലണ്ടിനെ നേരിടും.
സുൽത്താൻ അസ്ലൻഷാ കപ്പ് ഹോക്കിയിൽ ഇന്ത്യക്ക് തോവിയോടെ തുടക്കം. ഒളിംപിക് ചാന്പ്യൻമാരായ അർജന്‍റീന
രണ്ടിനെതിരെ മൂന്ന് ഗോളിന് ഇന്ത്യയെ തോൽപിച്ചു. ഗോൺസാലോയുടെ ഹാട്രിക് കരുത്തിലാണ് അജന്‍റീനയുടെ ജയം. അമിത് രോഹിദാസാണ് ഇന്ത്യയുടെ രണ്ട് ഗോളും നേടിയത്. ലോക റാങ്കിംഗിൽ അർജന്‍റീന രണ്ടും ഇന്ത്യ ആറും സ്ഥാനക്കാരാണ്. ഇന്ത്യ നാളെ ഇംഗ്ലണ്ടിനെ നേരിടും.
