ഇംഗ്ലീഷ് ഫുട്ബോള്‍ ഇതിഹാസം ജോണ്‍ ടെറിയെ സഹപരിശീലകനായി ആസ്റ്റണ്‍ വില്ല നിയമിച്ചു. ടെറി കഴിഞ്ഞ ഞായറാഴ്‌ച്ചയാണ് ക്ലബില്‍ നിന്ന് വിരമിച്ചത്. 

ലണ്ടന്‍: ആസ്റ്റണ്‍ വില്ലയില്‍ നിന്ന് കഴിഞ്ഞ ദിവസം വിരമിച്ച ഇംഗ്ലീഷ് ഫുട്ബോള്‍ ഇതിഹാസം ജോണ്‍ ടെറിക്ക് ക്ലബില്‍ പുതിയ ദൗത്യം. മുന്‍ ഇംഗ്ലീഷ്- ചെല്‍സി നായകനെ സഹപരിശീലകനായി ആസ്റ്റണ്‍ വില്ല നിയമിച്ചു. സ്റ്റീവ് ബ്രൂസിന് പകരം മുഖ്യ പരിശീലകനായി ഡീന്‍ സ്‌മിത്തിനെയും വില്ല നിയമിച്ചിട്ടുണ്ട്. രണ്ടാം ഡിവിഷനില്‍ കളിക്കുന്ന ക്ലബിനെ കരകയറ്റുകയാണ് ഇരുവരുടെയും ദൗത്യം. 

നീണ്ട പത്തൊമ്പത് വര്‍ഷക്കാലം ചെല്‍സിയുടെ പ്രതിരോധ താരമായിരുന്നു ടെറി. ഇംഗ്ലണ്ടിനായി 78 മത്സരങ്ങള്‍ കളിച്ച ടെറി ചെല്‍സിയില്‍ അഞ്ഞൂറിലേറെ മത്സരങ്ങള്‍ കളിച്ചു. ചെല്‍സിക്കൊപ്പം അഞ്ച് വീതം പ്രീമിയര്‍ ലീഗ്- എഫ്‌എ കപ്പ് കിരീടങ്ങളും ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടിയിട്ടുണ്ട്. ‍ചെല്‍സി വിട്ട് 2017ലാണ് ടെറി ആസ്റ്റണ്‍ വില്ലയില്‍ പന്തുതട്ടാനെത്തിയത്.