മുംബൈ: വരുന്ന ഐപിഎല്‍ സീസണിലേക്കുള്ള ടീമില്‍ നിന്ന് ഇംഗ്ലീഷ് ബാറ്റ്സ്മാന്‍ കെവിന്‍ പീറ്റേഴ്‌സണ്‍, ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ്മ, ഓള്‍റൗണ്ടര്‍ ഇര്‍ഫന്‍ പത്താന്‍ എന്നിവരെ ഐപിഎല്‍ ടീമായ പൂനെ സൂപ്പര്‍ ജയന്റ്സ് ഒഴിവാക്കി. ഇഷാന്തിനെ 3.8 കോടി രൂപയ്‌ക്കും പീറ്റേഴ്‌സണെ 3.5 കോടിക്കുമായിരുന്നു കഴിഞ്ഞ ര്‍ഷം പൂനെ സ്വന്തമാക്കിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സിലായിരുന്നപ്പോഴും പൂനെ സൂപ്പര്‍ജയന്റ്സിലെത്തിയപ്പോഴും ധോണിയുടെ ടീമിലുണ്ടായിരുന്ന ഇര്‍ഫാന്‍ പത്താന് കളിക്കാന്‍ മതിയായ അവസരം നല്‍കാതത്തിനെതിരെ നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു.
കഴിഞ്ഞ താരലേലത്തില്‍ 8.5 കോടി രൂപയ്‌ക്ക് സ്വന്തമാക്കിയ സ്‌പിന്നര്‍ പവന്‍ നേഗിയെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഒഴിവാക്കി. അതേസമയം യുവ്‌രാജ് സിംഗിനെ ഹൈദരാബാദ് നിലനിര്‍ത്തി. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്നെ ഗുജറാത്തും, ന്യുസീലന്‍ഡ് താരങ്ങളായ മാര്‍ട്ടിന്‍ ഗപ്‌ടില്‍, കോറി ആന്‍ഡേഴ്‌സണ്‍ എന്നിവരെ മുംബൈ ഇന്ത്യന്‍സും ഒഴിവാക്കി.
മോണി മോര്‍ക്കല്‍, ജേസണ്‍ ഹോള്‍ഡര്‍, കോളിന്‍ മന്‍റോ, ബ്രാഡ് ഹോഗ് എന്നിവരെ കൊല്‍ക്കത്തയും ട്രെന്‍റ് ബൗള്‍ട്ടിനെയും ഓയിന്‍ മോര്‍ഗനെയും
ഹൈദരാബാദും ഒഴിവാക്കിയിട്ടുണ്ട്.
