മുംബൈ: അണ്ടര്‍ 17 ലോകകപ്പ് ഹീറോ കൊമാല്‍ തത്താലിനായി കടുത്ത മത്സരവുമായി ഐഎസ്എല്‍ ക്ലബുകള്‍. ഐഎസ്എല്ലില്‍ രണ്ട് തവണ കിരീടം ചൂടിയ എടികെ കൊല്‍ക്കത്തയാണ് താരത്തിനായി ഒടുവില്‍ രംഗത്തെത്തിയ ടീം. പൂനെ എഫ്‌സി താരവുമായി ചര്‍ച്ചകള്‍ നടത്തുന്ന വിവരം നേരത്തെ പുറത്തായിരുന്നു. കൗമാര ലോകകകപ്പിലെ മികച്ച പ്രകടനത്തിലൂടെ ഫുട്ബോള്‍ ലോകത്തിന്‍റെ കയ്യടി നേടിയ താരമാണ് സിക്കിം സ്വദേശിയായ കൊമാല്‍ തത്താല്‍.
ഉദ്ഘാടന മത്സരത്തില്‍ മികച്ച ഫോമില്‍ കളിച്ച താരത്തെ പിന്നീടുള്ള രണ്ട് മത്സരങ്ങളില്‍ നിന്ന് പരിശീലകന്‍ നോര്‍ത്തോണ്‍ മാറ്റോസ് പിന്‍വലിച്ചിരുന്നു. ഈ സീസണില്‍ തന്നെ താരത്തെ ടീമിലെത്തിക്കാനാണ് ക്ലബുകളുടെ ശ്രമം. ആദ്യ ഇലവനില്‍ കളിപ്പിക്കാമെന്ന വാഗ്ദാനത്തോടെ ഐ ലീഗ് ക്ലബ് മിനര്‍വ പഞ്ചാബ് എഫ്‌സി താരത്തിനു പിന്നാലെ കൂടിയിരുന്നു. അതേസമയം ടര്‍ക്കീഷ് രണ്ടാം ലീഗ് ക്ലബും കൊമാല്‍ തത്താലിനായി രംഗത്തുണ്ട്.
