ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെ വിജയവഴിയില്‍ തിരിച്ചെത്തി. കഴിഞ്ഞ മത്സരത്തില്‍ ബംഗളൂരു എഫ്‌സിയോട് പരാജയപ്പെട്ടെങ്കിലും ഇന്ന് പൂനെ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോല്‍ പൂനെയ്ക്ക് ഒരു ജയം പോലും നേടാനായില്ലെന്നുള്ളത് മറ്റൊരു കാര്യം.
കോല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെ വിജയവഴിയില്‍ തിരിച്ചെത്തി. കഴിഞ്ഞ മത്സരത്തില്‍ ബംഗളൂരു എഫ്‌സിയോട് പരാജയപ്പെട്ടെങ്കിലും ഇന്ന് പൂനെ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോല്‍ പൂനെയ്ക്ക് ഒരു ജയം പോലും നേടാനായില്ലെന്നുള്ളത് മറ്റൊരു കാര്യം. ഗേഴ്‌സണ്‍ വിയേരിയാണ് എടികെയുടെ ഗോള്‍ നേടിയത്.
മത്സരം അവസാനിക്കാന്‍ എട്ട് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് സ്വന്തം തട്ടകത്തില്‍ എടികെ ഗോള്‍ നേടിയത്. ജയേഷ് റാണയുടെ ക്രോസില്‍ നിന്നായിരുന്നു ഗേഴ്‌സന്റെ ഗോള്‍. വിരലിലെണ്ണാവുന്ന കാണികള്‍ക്ക് മുന്നില്‍ നടന്ന മത്സരം വിരസമായിരുന്നു. ഗോള്‍ പിറക്കാന്‍ വൈകിയപ്പോള്‍ മത്സരം അതില്‍ കൂടുതല്‍ രസംക്കൊല്ലിയായി.
എ ടി കെയുടെ സീസണിലെ മൂന്നാം ജയമാണിത്. ലീഗില്‍ 10 പോയന്റുമായി എടികെ ആറാം സ്ഥാനത്തെത്തി. പൂനെ സിറ്റി ലീഗില്‍ അവസാന സ്ഥാനത്താണ് ഇപ്പോഴും.
