പാരിസ്: പരുക്കുമാറി കളിക്കളത്തില്‍ തിരിച്ചെത്തിയ റോജര്‍ ഫെഡറര്‍ക്ക് ടെന്നിസ് ലോകത്തിന്‍റെ അംഗീകാരം. അസോസിയേഷന്‍ ഓഫ് ടെന്നിസ് പ്രൊഫഷണല്‍സിന്‍റെ മൂന്ന് പുരസ്കാരങ്ങള്‍ ഫെഡറര്‍ക്ക്. സ്റ്റെഫാന്‍ എഡ്ബര്‍ഗ് സ്പോര്‍ട്സ്മാന്‍ഷിപ്പ് അവാര്‍ഡ്, എടിപി ഫാന്‍സ് ഫേവറിറ്റ് പ്ലെയര്‍, കം ബാക്ക് പ്ലെയര്‍ ഓഫ് ദ് ഇയര്‍ പുരസ്കാരങ്ങളാണ് ഫെഡറര്‍ സ്വന്തമാക്കിയത്. 

തുട‍ര്‍ച്ചയായ പതിനഞ്ചാം വര്‍ഷമാണ് ഫെഡറര്‍ ഫാന്‍സ് ഫേവറിറ്റ് പ്ലെയര്‍ പുരസ്കാരം സ്വന്തമാക്കുന്നത്. ഞാറാഴ്‌ച്ച തുടങ്ങുന്ന എ ടി പി ടൂര്‍സ് ഫൈനലിന് മുന്നോടിയായി ലണ്ടനിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 19 ഗ്രാന്‍ഡ്‍സ്ലാം കിരീടങ്ങളും 27 മാസ്റ്റേഴ്സ് കിരീടങ്ങളും ഫെഡറര്‍ സ്വന്തമാക്കിയിട്ടുണ്ട്. എട്ടാം വിംബിള്‍ഡന്‍ കിരീടങ്ങള്‍ നേടിയ ഏക താരം കൂടിയാണ് ഫെഡറര്‍.