ധര്‍മ്മശാല: ഓസ്ട്രേലിയക്കെതിരായ നിര്‍ണ്ണായകമായ നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി കളിക്കില്ല. റാഞ്ചി ടെസ്റ്റിനിടെ തോളിന് പരിക്കേറ്റതാണ് കാരണം. അതേസമയം ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. കോലിയുടെ അഭാവത്തില്‍ അജിങ്കെ റഹാനെയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള കുല്‍ദീപ് യാദവാണ് കോലിക്ക് പകരം ഇന്നിറങ്ങുത്. ഇഷാന്ത് ശര്‍മ്മക്ക് പകരം ഭുവനേശ്വര്‍ കുമാറും കളിക്കുന്നുണ്ട്. ഓസിസ് ടീമില്‍ മാറ്റങ്ങളൊന്നുമില്ല. ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയയും രണ്ടാ ടെസ്റ്റില്‍ ഇന്ത്യയുമാണ് ജയിച്ചത്. മൂന്നാം ടെസ്റ്റ് സമനിലയില്‍ പിരിയുകയായിരുന്നു.