മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലിയെ അപമാനിച്ച് ഓസ്ട്രേലിയന്‍ മാധ്യമം. ഫോക്‌സ് സ്‌പോര്‍ട്‌സ് ഓസ്‌ട്രേലിയയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നല്‍കിയിരിക്കുന്ന അഭിപ്രായ പോളിലാണ് ഈ അപമാനം. 'വെറ്റല്‍ ഓഫ് ദി വീക്ക്' എന്നാണ് ഈ അഭിപ്രായ പോളിന്‍റെ വിഷയം. പൂച്ചക്കുട്ടിയ്ക്കും നായക്കുട്ടിക്കും പാണ്ടയ്ക്കുമൊപ്പം കോലിയുടെ ചിത്രംവെച്ച് ഇവരില്‍ ഇഷ്ടപ്പെട്ടവര്‍ക്ക് വോട്ട് ചെയ്യാനാണ് ഫോക്സ് ആവശ്യപ്പെടുന്നത്.

അടുത്തിടെ നടന്ന ചില സംഭവ വികാസങ്ങളാണ് വെറ്റല്‍ ഓഫ് ദി വീക്ക് അവാര്‍ഡ് തിരിച്ചുകൊണ്ടുവരാന്‍ പ്രചോദനമെന്ന് ഇതിനോടൊപ്പം നല്‍കിയ കുറിപ്പ് പറയുന്നു. കോഹ്ലിയുടേയും മൃഗങ്ങളുടേയും ചിത്രങ്ങള്‍ക്ക് മുകളില്‍ വ്യത്യസ്തമായ ഇമോജികളും കാണാം. 2013ലാണ് ഫോക്‌സ് സ്‌പോര്‍ട്‌സ് ഓസ്‌ട്രേലിയ വെറ്റല്‍ ഓഫ് ദി വീക്ക് അവാര്‍ഡ് ആദ്യം നല്‍കിയിരുന്നത്.
അവാര്‍ഡിന് പ്രേരണയായത് ഫോര്‍മുല വണ്ണില്‍ സെബാസ്റ്റിയന്‍ വെറ്റല്‍ മാര്‍ക്ക് വെബ്ബറില്‍ നിന്നും പോള്‍ പൊസിഷന്‍ പിടിച്ചെടുത്തതും.
ഓസീസ് മാധ്യമത്തിന്‍റെ വിവാദ പോളിനെതിരെ ഇന്ത്യക്കാര്‍ ഇതിന് അടിയില്‍ പൊങ്കാല ആരംഭിച്ചിട്ടുണ്ട്.
