ചിറ്റഗോങ്: ആദ്യ ടെസ്റ്റിലെ അപ്രതീക്ഷിത തോല്‍വിക്ക് ഓസ്ട്രേലിയ അതേ നാണയത്തില്‍ തിരിച്ചടിച്ചു. ചിറ്റഗോങ് ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനെ ഏഴു വിക്കറ്റിന് കീഴടക്കി ടെസ്റ്റ് പരമ്പര ഓസീസ് സമനിലായിക്കി.(1-1)
നാലാം ദിനം വിജയലക്ഷ്യമായ 86റണ്‍സ് പിന്തുടര്‍ന്ന ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. ഓഫ് സ്പ്പിന്നര്‍ ലയണ്‍ ആറ് വിക്കറ്റ് വീഴ്ത്തിയതോടെ ബംഗ്ലാദേശ് രണ്ടാം ഇന്നിങ്സ് 157റണ്‍സില്‍ അവസാനിച്ചിരുന്നു.
ആദ്യ ഇന്നിങസില്‍ ബംഗ്ലാദേശിന്റെ 305റണ്‍സിന് എതിരെ 377 റണ്‍സോടെ ഓസ്ട്രേലിയ 72റണ്‍സ് ലീഡ് നേടിയിരുന്നു.
