മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയ തിരിച്ചടിക്കുന്നു. ടെസ്റ്റ് പരമ്പരയില്‍ രണ്ടാമത്തെ മല്‍സരത്തില്‍ പാകിസ്ഥാന്റെ 443 റണ്‍സ് പിന്തുടരുന്ന ഓസീസ് മൂന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റിന് 278 റണ്‍സ് എന്ന നിലയിലാണ്. 144 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറും 10 റണ്‍സെടുത്ത റെന്‍ഷോയുമാണ് പുറത്തായത്. 95 റണ്‍സുമായി ഉസ്മാന്‍ ഖവാജയും പത്തു റണ്‍സുമായി ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തുമാണ് ക്രീസില്‍.

നേരത്തേ, പാകിസ്ഥാന്‍ ഒമ്പത് വിക്കറ്റിന് 443 റണ്‍സ് എടുത്ത് ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 205 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഓപ്പണര്‍ അസ്ഹര്‍ അലിയുടെ ഇരട്ട സെഞ്ച്വറിയാണ് പാകിസ്ഥാനെ മികച്ച സ്‌കോറില്‍ എത്തിച്ചത്. സൊഹൈല്‍ ഖാന്‍ 65ഉം ആസാദ് ഷഫീഖ് 50ഉം റണ്‍സെടുത്തു. ഹെയ്‌സല്‍വുഡും ജാക്‌സണ്‍ ബേഡും മൂന്ന് വിക്കറ്റ് വീതം നേടി.