സിഡ്നി: ഗില്ലിക്ക് ശേഷം മികച്ച വിക്കറ്റ് കീപ്പറെ തിരയുന്ന ഓസീസിന് ഇയാന്‍ ചാപ്പലിന്‍റെ ഉപദേശം. ക്യാച്ചെടുക്കാനറിയുന്ന വിക്കറ്റ് കീപ്പറെയാണ് കംങ്കാരുക്കള്‍ക്കാവശ്യമെന്ന് ചാപ്പല്‍ പറഞ്ഞു. കഴിഞ്ഞ നവംബറില്‍ പീറ്റര്‍ നെവിലിനെ കളിപ്പിക്കാതിരുന്ന സ്മിത്തിന്‍റെ നടപടിയെ ഇയാന്‍ ചാപ്പല്‍ വിമര്‍ശിച്ചു. മികച്ച ബാറ്റിംഗ് ലൈനപ്പുള്ളപ്പോള്‍ വിക്കറ്റ് കീപ്പര്‍ റണ്‍സ് കണ്ടെത്തണം എന്ന് വാശിപിടിക്കാനാവില്ലെന്നും ചാപ്പല്‍ പറഞ്ഞു.
വിക്കറ്റിനു പിന്നില്‍ കൂടുതല്‍ അഗ്രസീവാകണമെന്ന് പീറ്റര്‍ നെവിലിനോട് സ്റ്റീവ് സ്മിത്ത് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിക്കറ്റിനു പിന്നില്‍ ആക്രമിക്കുന്ന നായയെയാണ് സ്മിത്തിന് ആവശ്യമെന്ന് വിമര്‍ശനം ഉയര്‍ന്നു. മാത്യു വെയ്ഡാണ് കൂടുതല്‍ അഗ്രസീവെന്ന ഓസീസ് നായകന്‍റെ അഭിപ്രായമല്ല നെവിലിനെ പുറത്തിരുത്താന്‍ കാരണമെന്നാണ് മുന്‍ നായകന്‍റെ വിലയിരുത്തല്‍.
നന്നായി പന്ത് പിടിക്കാനറിയാവുന്നവരും ബൗളര്‍മാരെ വിക്കറ്റെടുക്കാന്‍ പ്രേരിപ്പിക്കുന്നവരുമായ ബാറ്റ്സ്മാന്‍മാരാണ് വിക്കറ്റ് കീപ്പര്‍മാര്‍. എന്നാല്‍ നന്നായി ബാറ്റ് ചെയ്തിരുന്ന ആദം ഗില്‍ക്രിസ്റ്റുമായി നെവിലിനെയും വെയ്ഡിനെയും താരതമ്യപ്പടുത്തുന്നത് യുക്തിരഹിതമാണെന്നും ചാപ്പല്‍ പറഞ്ഞു. ആഷസില്‍ നവംബര്‍ 23നാരംഭിക്കുന്ന ആദ്യ ടെസ്റ്റിനുള്ള വിക്കറ്റ് കീപ്പറെ തിരഞ്ഞ് നോട്ടോത്തിലാണ് ഓസീസ് ടീം മാനേജ്മെന്‍റ്.
