ടെസ്റ്റ് പരമ്പരയുടെ ഫലം കൃത്യമായി പ്രവചിച്ചു; ഏകദിന പരമ്പര ആര്‍ക്കെന്ന പ്രവചനവുമായി കുംബ്ലെ

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Jan 2019, 6:56 PM IST
Australia vs India Anil Kumble names the favourites in the ODI series
Highlights

ഏകദിന പരമ്പ ഇന്ത്യ 2-1ന് സ്വന്തമാക്കുമെന്നാണ് കുംബ്ലെയുടെ പ്രവചനം. പ്രമുഖ ബൗളര്‍മാരില്ലാതെ ഏകദിന പരമ്പരക്കിറങ്ങുന്നത് ഓസീസിന്റെ കരുത്ത് കുറച്ചിട്ടുണ്ടെന്ന് പറഞ്ഞ കുംബ്ലെ ഇന്ത്യന്‍ ടീമിലെ ഭൂരിഭാഗം പേരും ടെസ്റ്റ് പരമ്പരയില്‍ കളിക്കാത്തവരാണെന്നും വ്യക്തമാക്കി.

സിഡ്നി:ഇന്ത്യാ-ഓസ്ട്രേലിയ ഏകദിന പരമ്പര ആരു നേടുമെന്ന പ്രവചനവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ അനില്‍ കുംബ്ലെ. ക്രിക്കറ്റ് നെക്സ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പര വിജയികളെ കുംബ്ലെ പ്രവചിച്ചത്.

ഏകദിന പരമ്പ ഇന്ത്യ 2-1ന് സ്വന്തമാക്കുമെന്നാണ് കുംബ്ലെയുടെ പ്രവചനം. പ്രമുഖ ബൗളര്‍മാരില്ലാതെ ഏകദിന പരമ്പരക്കിറങ്ങുന്നത് ഓസീസിന്റെ കരുത്ത് കുറച്ചിട്ടുണ്ടെന്ന് പറഞ്ഞ കുംബ്ലെ ഇന്ത്യന്‍ ടീമിലെ ഭൂരിഭാഗം പേരും ടെസ്റ്റ് പരമ്പരയില്‍ കളിക്കാത്തവരാണെന്നും വ്യക്തമാക്കി.

ടെസ്റ്റ് പരമ്പര പോലെ ഏകദിനങ്ങളില്‍ ഫലപ്രവചനം അസാധ്യമാണെങ്കിലും തന്റെ വിലയിരുത്തല്‍ അനുസരിച്ച് 2-1ന് ഇന്ത്യ പരമ്പര ജയിക്കാനാണ് സാധ്യത കൂടുതലെന്നും കുംബ്ലെ പറഞ്ഞു. നേരത്തെ ടെസ്റ്റ് പരമ്പര ഇന്ത്യ 2-1 ന് നേടുമെന്ന കുംബ്ലെയുടെ പ്രവചനം കൃത്യമായിരുന്നു. പരമ്പരയിലെ ഒരു ടെസ്റ്റ് മഴ മൂലം സമനിലയാവുമെന്നും കുംബ്ലെ കൃത്യമായി പ്രവചിച്ചിരുന്നു.

loader