ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ഓസ്ട്രേലിയയുടെ തുടക്കം തകര്‍ച്ചയോടെ. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓസീസ് ആറോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 40 റണ്‍സെന്ന നിലയിലാണ്.  നാല് റണ്‍സ് വീതമെടുത്ത് ഗ്ലെന്‍ മാക്സ്‌വെല്ലും സ്റ്റോയിനസും ക്രീസില്‍.

മെല്‍ബണ്‍: ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ഓസ്ട്രേലിയയുടെ തുടക്കം തകര്‍ച്ചയോടെ. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓസീസ് ആറോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 40 റണ്‍സെന്ന നിലയിലാണ്. നാല് റണ്‍സ് വീതമെടുത്ത് ഗ്ലെന്‍ മാക്സ്‌വെല്ലും സ്റ്റോയിനസും ക്രീസില്‍.

ആദ്യ ഓവറിന്റെ രണ്ടാം പന്തില്‍ തന്നെ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ(0) റിഷഭ് പന്തിന്റെ കൈകളിലെത്തിച്ച് ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യക്ക് ആഗ്രഹിച്ച തുടക്കം നല്‍കി. എന്നാല്‍ ഭുവനേശ്വറിന്റെ രണ്ടാം ഓവറില്‍ ഡാര്‍സി ഷോര്‍ട്ടിനെ വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തും അതേ ഓവറില്‍ ക്രിസ് ലിന്നിനെ ഫൈന്‍ ലെഗ് ബൗണ്ടറിയില്‍ ജസ്പ്രീത് ബൂമ്രയും കൈവിട്ടതോടെ തുടക്കത്തിലേ ലഭിച്ച മുന്‍തൂക്കം ഇന്ത്യ നഷ്ടമാക്കി.

ഭുവനേശ്വറിനൊപ്പം ഓപ്പണിംഗ് സ്പെല്‍ എറിഞ്ഞ ഖലീല്‍ അഹമ്മദ് ആദ്യ ഓവറില്‍ റണ്‍സ് വഴങ്ങിയെങ്കിലും തന്റെ രണ്ടാം ഓവറില്‍ അപകടകാരിയായ ക്രിസ് ലിന്നിനെ(13) മടക്കി ഇന്ത്യക്ക് രണ്ടാം വിക്കറ്റ് സമ്മാനിച്ചു. തന്റെ മൂന്നാം ഓവറില്‍ ഡാര്‍സി ഷോര്‍ട്ടിനെ(14) ബൗള്‍ഡാക്കി ഖലീല്‍ കൈവിട്ട ക്യാച്ചുകള്‍ക്ക് ഇന്ത്യ വലിയ വില കൊടുക്കേണ്ടിവരില്ലെന്ന് ഉറപ്പിച്ചു.