ഇത് ചേതേശ്വര്‍ പൂജാരയല്ല; സ്റ്റീവ് പൂജാരയെന്ന് ഷെയ്ന്‍ വോണ്‍

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 6, Dec 2018, 6:46 PM IST
Australia vs India Shane Warne congratulates Steve Pujara for first Test ton Down Under
Highlights

അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ നേടിയെ സെഞ്ചുറിക്ക് പൂജാരയെ അഭിനന്ദിക്കുമ്പോഴാണ് സ്റ്റീവ് പൂജാരയെന്ന വിളിക്ക് പിന്നിലെ രഹസ്യം വോണ്‍ വെളിപ്പെടുത്തിയത്. കൗണ്ടിയില്‍ യോര്‍ക്ക് ഷെയറിന് കളിക്കുന്ന പൂജാരയെ സഹതാരങ്ങള്‍ക്ക് വിളിക്കുന്ന പേരാണിത്.

അഡ്‌ലെയ്ഡ്: പൂജാരയുടെ മുഴുവന്‍ പേര് ചേതേശ്വര്‍ പൂജാരായാണെന്ന് ആരാധകര്‍ക്കറിയാം. എന്നാല്‍ പൂജാരക്ക് സ്റ്റീവ് പൂജാരയെന്നൊരു പേരുകൂടി ഉണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍.

അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ നേടിയെ സെഞ്ചുറിക്ക് പൂജാരയെ അഭിനന്ദിക്കുമ്പോഴാണ് സ്റ്റീവ് പൂജാരയെന്ന വിളിക്ക് പിന്നിലെ രഹസ്യം വോണ്‍ വെളിപ്പെടുത്തിയത്. കൗണ്ടിയില്‍ യോര്‍ക്ക് ഷെയറിന് കളിക്കുന്ന പൂജാരയെ സഹതാരങ്ങള്‍ക്ക് വിളിക്കുന്ന പേരാണിത്.

പൂജാരയുടെ പേരിന്റെ ആദ്യഭാഗമായ ചേതേശ്വര്‍ എന്ന് ഉച്ഛരിക്കാന്‍ സഹതാരങ്ങള്‍ക്ക് കഴിയാത്തതിനാലാണ് അവര്‍ അദ്ദേഹത്തെ സ്റ്റീവ് പൂജാരയെന്ന് വിളിക്കാന്‍ തുടങ്ങിയത്. ട്വറ്റിറിലാണ് വോണ്‍ ഇക്കാര്യം വ്യക്തമാക്കിത്. മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണും പൂജാരയെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റില്‍ സ്റ്റീവ് പൂജാരയെന്നാണ് വിശേഷിപ്പിച്ചത്.

ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി നേടിയ പൂജാര ഓസ്ട്രേലിയിലെ തന്റെ ഏറ്റവും ഉയര്‍ന്ന സ്കോറും ഇന്ന് സ്വന്തമാക്കി. 73 റണ്‍സായിരുന്നു ഇതിന് മുമ്പ് ഓസ്ട്രേലിയയില്‍ പൂജാരയുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. 123 റണ്‍സ് നേടിയ പൂജാര ആദ്യ ദിനത്തിലെ അവസാന ഓവറുകളില്‍ സ്ട്രൈക്ക് നിലനിര്‍ത്താനുള്ള ശ്രമത്തില്‍ പാറ്റ് ക്മിന്‍സിന്റെ ഉജ്ജ്വല ഫീല്‍ഡിംഗില്‍ റണ്ണൗട്ടാവുകയായിരുന്നു.

loader