Asianet News MalayalamAsianet News Malayalam

പിച്ചില്‍ വീണ പന്തെടുത്തുകൊടുത്ത രാഹുലിനെ ഔട്ട് വിധിക്കണമെന്ന് ഓസീസ് ക്യാപ്റ്റന്‍

ഇന്ത്യാ-ഓസ്ട്രേലിയ പരമ്പരയില്‍ താരങ്ങള്‍ തമ്മില്‍ വാക്കുകള്‍കൊണ്ടുള്ള പോരാട്ടത്തിന് തുടക്കമിട്ടതിന് പിന്നാലെ വിവാദ നീക്കവുമായി ഓസീസ് നായകന്‍ ടിം പെയ്ന്‍. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ കെ എല്‍ രാഹുലും മുരളി വിജയ്‌യും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച തുടക്കമിട്ടത് ഓസീസിനെ പ്രകോപിപ്പിച്ചിരുന്നു. ഇന്ത്യന്‍ ഇന്നിംഗ്സിന്റെ പതിനെട്ടാം ഓവറില്‍ നേഥന്‍ ലിയോണ്‍ എറിഞ്ഞ നാലാം പന്ത് രാഹുലിന്റെ പാഡില്‍ തട്ടി കാലിന് സമീപം വീണു.

Australia vs India Upset Tim Paine enquires with the umpire after KL Rahul handles the ball
Author
Adelaide SA, First Published Dec 8, 2018, 8:26 PM IST

അഡ്‌ലെയ്ഡ്: ഇന്ത്യാ-ഓസ്ട്രേലിയ പരമ്പരയില്‍ താരങ്ങള്‍ തമ്മില്‍ വാക്കുകള്‍കൊണ്ടുള്ള പോരാട്ടത്തിന് തുടക്കമിട്ടതിന് പിന്നാലെ വിവാദ നീക്കവുമായി ഓസീസ് നായകന്‍ ടിം പെയ്ന്‍. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ കെ എല്‍ രാഹുലും മുരളി വിജയ്‌യും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച തുടക്കമിട്ടത് ഓസീസിനെ പ്രകോപിപ്പിച്ചിരുന്നു. ഇന്ത്യന്‍ ഇന്നിംഗ്സിന്റെ പതിനെട്ടാം ഓവറില്‍ നേഥന്‍ ലിയോണ്‍ എറിഞ്ഞ നാലാം പന്ത് രാഹുലിന്റെ പാഡില്‍ തട്ടി കാലിന് സമീപം വീണു.

താഴെ വീണുകിടന്ന പന്ത് കൈകൊണ്ടെടുത്ത രാഹുല്‍ ലിയോണിന് തന്നെ എറിഞ്ഞുകൊടുത്തു. എന്നാല്‍ ഈ സമയം പന്തെടുക്കാനായി വിക്കറ്റിന് പിന്നില്‍ നിന്ന് മുന്നിലേക്ക് വന്ന ടിം പെയ്ന്‍ രാഹുല്‍ പന്തെടുക്കുന്നത് കണ്ട് ഹാന്‍ഡ്‌ലിംഗ് ദ് ബോള്‍ നിയമപ്രകാരം രാഹുല്‍ ഔട്ടല്ലേ എന്ന് അമ്പയറോട് ആരായുകയായിരുന്നു. അമ്പയര്‍ ഇക്കാര്യം നിരസിച്ചു.

അമ്പയറോട് സംസാരിച്ചശേഷം പെയ്ന്‍ പിന്നീട് ഓസീസ് ക്ലോസ് ഇന്‍ ഫീല്‍ഡര്‍മാരോടും രാഹുല്‍ പന്ത് കൈ കൊണ്ട് തടുത്തിട്ടതാണോ എന്ന് ചോദിച്ചു. എന്നാല്‍ ഉറപ്പില്ലെന്ന അവരുടെ മറുപടിയില്‍ ടിം പെയ്ന്‍ വീണ്ടും വിക്കറ്റിന് പിന്നിലേക്ക് മടങ്ങി. നേരത്തെ രാഹുലിനെതിരെയും വിജയ്ക്കെതിരെയും ഓസീസ് പേസര്‍മാരായ ടിം പെയ്നും ജോഷ് ഹേസല്‍വുഡും വാക്കുകള്‍ കൊണ്ട് പ്രകോപിപ്പിച്ചിരുന്നു.   

Follow Us:
Download App:
  • android
  • ios