സിഡ്നി: ആഷസ് പരമ്പര ഓസീസ് 5-0ന് നേടുമെന്ന് ഗ്ലെന്‍ മഗ്രാത്ത്. പേസ് ബൗളര്‍മാരായ കമ്മിന്‍സും സ്റ്റാര്‍ക്കും ഹെയ്സല്‍വുഡും തിളങ്ങിയാല്‍ ഇംഗ്ലണ്ടിനെ വൈറ്റ് വാഷ് ചെയ്യുമെന്നാണ് മഗ്രോയുടെ പ്രവചനം. എന്നാല്‍ മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ സ്ഥിരത പുലര്‍ത്താത്തത് ഓസീസിനു തലവേദനയാണെന്നും മഗ്രാത്ത് ഡെയ്‌ലി മെയിലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ബാറ്റ്സ്മാന്‍മാര്‍ ആവശ്യത്തിന് റണ്‍സ് കണ്ടെത്തിയാല്‍ ബൗളര്‍മാര്‍ മത്സരം വിജയിപ്പിക്കും. ലോകത്തെ അപകടകാരിയായ ബൗളര്‍ സ്റ്റാര്‍ക്ക് പന്ത് സ്വിങ് ചെയ്യിപ്പിച്ചാല്‍ എതിരാളികള്‍ കുടുങ്ങുമെന്ന് മഗ്രാത്ത് വ്യക്തമാക്കി. സ്റ്റാര്‍ക്കിനൊപ്പം ഹെയ്സല്‍വുഡും കമ്മിന്‍സും നഥാന്‍ ലയണും ചേരുമ്പോള്‍ മികച്ച അറ്റാക്കിംഗ് നിരയാണെന്നും മഗ്രാത്ത് പറഞ്ഞു
