നാഗ്പൂര്‍: നാഗ്പൂര്‍ ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. നാലാം ഏകദിനം കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യന്‍ ടീം ഇറങ്ങുന്നത്. ഉമേഷ് യാദവിനും മുഹമ്മദ് ഷാമിക്കും യുസ്‌വേന്ദ്ര ചാഹലും പുറത്തിരുന്നപ്പോള്‍ ഭുവനേശ്വര്‍ കുമാറും ജസ്‌പ്രീത് ബൂമ്രയും കുല്‍ദീപ് യാദവും ടീമിലെത്തി.
നാലാം ഏകദിനം കളിച്ച ടീമില്‍ ഓസീസും ഒരു മാറ്റം വരുത്തി. പനിയെത്തുടര്‍ന്ന് കെയ്ന്‍ റിച്ചാര്‍ഡ്സണെ ഒഴിവാക്കി. ജെയിംസ് ഫോക്നോര്‍ പകരം ടീമിലെത്തി. ആദ്യ മൂന്ന് കളികളും ജയിച്ച് ഇന്ത്യ പരമ്പര നേരത്തെ നേടിയിരുന്നു. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് ഏകദിന റാങ്കിംഗില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്താം.
