മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാരുടെ മോശം പ്രകടനത്തെ വിമര്‍ശിച്ച് ബാറ്റിംഗ് കോച്ച് ഗ്രേയിം ഹിക്ക്. ഇന്ത്യൻ നായകൻ വിരാട് കോലിയുടെ ബാറ്റിംഗ് കണ്ടുപഠിക്കണമെന്നാണ് ഗ്രേയിം ഹിക്ക് പറയുന്നത്.

മെല്‍ബണ്‍ ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ വിരാട് കോലിയുടെ ബാറ്റിംഗിനെ പരാമര്‍ശിച്ചാണ് ഗ്രേയിം ഹിക്ക് ഓസീസ് ബാറ്റ്സ്മാൻമാരെ വിമര്‍ശിച്ചത്. പ്രഹരശേഷിയുള്ള ബാറ്റ്സ്മാനാണ് വിരാട് കോലി. പക്ഷേ അദ്ദേഹം ഇന്നിംഗ്സ് കെട്ടിപ്പെടുത്തത് എങ്ങനെയാണ് മനസ്സിലാക്കണം. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് അദ്ദേഹം. തന്റെ ബാറ്റിംഗ് എങ്ങനെ മാറ്റണം എന്ന് അദ്ദേഹത്തിന് അറിയാം. അദ്ദേഹത്തിന്റെ ബാറ്റിംഗ് കണ്ട്, എന്താണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കാൻ ശ്രമിക്കണം- ഗ്രേയിം ഹിക്ക് പറയുന്നു. 204 പന്തുകളില്‍ നിന്ന് 82 റണ്‍സാണ് വിരാട് കോലി സ്വന്തമാക്കിയത്.

ജയിക്കാന്‍ 141 റണ്‍സ് കൂടി വേണമെന്നിരിക്കേ രണ്ട് വിക്കറ്റ് മാത്രമാണ് ഓസ്‌ട്രേലിയയ്ക്ക് അവശേഷിക്കുന്നത്.