ബംഗളൂരു: ഇന്ത്യക്കെതിരായ ഏകദിന പരമ്പര നഷ്ടമായതിന് പിന്നാലെ ഇന്ത്യയെ അപമാനിച്ച് ഓസീസ് മാധ്യമ പ്രവര്‍ത്തകന്റെ ട്വീറ്റ്. ഇന്ത്യന്‍ ഭൂൂപടത്തെ വികലമാക്കി ചിത്രീകരിക്കുന്ന ട്വീറ്റിനെതിരെ സോഷ്യവല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണുയരുന്നത്. ഡെന്നീസ് ഫ്രീഡ്മാന്‍ എന്ന ഓസീസ് മാധ്യമപ്രവര്‍ത്തകനാണ് വിവാദ ട്വീറ്റിട്ടത്. ലോസ്‌ട്രേലിയ എന്ന പേരിലാണ് ട്വീറ്റ്. ഒപ്പം ഇന്ത്യയുടെ ഭൂപടത്തിന്റെ ചിത്രവും സ്തീകളുടെ അടിവസ്ത്രത്തിന്റെ ചിത്രവുമുണ്ട്.

അതിന് താഴെ ഡെന്നീസ് കുറിച്ചത് ഇങ്ങനൊയയിരുന്നു. ഫേസ്ബുക്കില്‍ ഒരു സ്ത്രീ അയച്ചുതന്നതാണിത്. ഈ ചിത്രത്തില്‍ എന്താണ് അവര്‍ ഇന്ത്യയുടെ മാപ്പ് ഇട്ടിരിക്കുന്നതെന്ന് അറിയില്ലെന്നായിരുന്നു പരിഹാസച്ചുവയോട് ഡെന്നീസ് ട്വീറ്റ് ചെയ്തത്. ഡെന്നീസിന്റെ ട്വീറ്റിനെതിരെ സോഷ്യല്‍മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.

Scroll to load tweet…

ഓസ്ട്രേലിയന്‍ ടീമിനെ കളിയാക്കുന്ന ട്വീറ്റുകളുമായി ഇന്ത്യന്‍ ആരാധകര്‍ മറുപടിയുമായി രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ ഇന്ത്യാ-ഓസ്ട്രേലിയ പോരാട്ടം കനക്കുകയാണ്. നേരത്തെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി സ്വച്ച് ഭാരത് ക്യാംപെയിനില്‍ പങ്കെടുക്കുന്നതിന്റെ ചിത്രം പങ്കുവെച്ച് ലോക ഇലവനെതിരായ പോരാട്ടത്തിന് മുമ്പ് തൂപ്പുകാരന്‍ സ്റ്റേഡിയം വൃത്തിയാക്കുന്നു എന്ന് വിശേഷിപ്പിച്ചതും ഇതേ മാധ്യമപ്രവര്‍ത്തകനാണ്. ഇതിനെതിരെ ഹര്‍ഭജന്‍ സിംഗ് അടക്കമുള്ള താരങ്ങള്‍ രംഗത്തുവന്നിരുന്നു. വിഡ്ഢിയെന്നായിരുന്നു ഭാജി ഡെന്നിസിനെ വിശഷിപ്പിച്ചത്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…