എന്നാല്‍ ഇതൊന്നും മെല്‍ബണ്‍ പാര്‍ക്കിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അറിയേണ്ട കാര്യമില്ല. ഓസ്ട്രേലിയന്‍ ഓപ്പണില്‍ പരിശീലന മത്സരത്തില്‍ പങ്കെടുക്കാനായി മെല്‍ബണ്‍ പാര്‍ക്കിലെ ലോക്കര്‍ റൂമിന് അകത്തേക്ക് കയറാനൊരുങ്ങിയ ഫെഡററെ സുരക്ഷാ ഉദ്യോഗസ്ഥന്‍ തടഞ്ഞുനിര്‍ത്തി. 

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ ആറു തവണ കിരീടം നേടിയിട്ടുള്ള താരമാണ് റോജര്‍ ഫെഡറര്‍. നിലവിലെ ചാമ്പ്യന്‍ കൂടിയായ ഫെഡറര്‍ ഏഴാം കിരീടത്തിലേക്ക് റാക്കേറ്റേന്തി ഇത്തവണയും ഉണ്ട്. ഇരുപത് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള ഫെഡറര്‍ ലോകം മുഴുവന്‍ ആദരിക്കുന്ന കായികതാരവുമാണ്.

എന്നാല്‍ ഇതൊന്നും മെല്‍ബണ്‍ പാര്‍ക്കിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അറിയേണ്ട കാര്യമില്ല. ഓസ്ട്രേലിയന്‍ ഓപ്പണില്‍ പരിശീലന മത്സരത്തില്‍ പങ്കെടുക്കാനായി മെല്‍ബണ്‍ പാര്‍ക്കിലെ ലോക്കര്‍ റൂമിന് അകത്തേക്ക് കയറാനൊരുങ്ങിയ ഫെഡററെ സുരക്ഷാ ഉദ്യോഗസ്ഥന്‍ തടഞ്ഞുനിര്‍ത്തി.

കളിക്കാര്‍ക്കും കോച്ചിനും ഒഫീഷ്യല്‍സിനും നല്‍കുന്ന ഓസ്ട്രേലിയന്‍ ഓപ്പണ്‍ അക്രഡിറ്റേഷന്‍ പാസ് ഇല്ലാത്തതിനാലാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍ തടഞ്ഞത്. എന്നാല്‍ കളിക്കളത്തിലെന്നപോലെ അടിമുടി മാന്യനായ ഫെഡറര്‍ സുരക്ഷാ ഉദ്യോഗസ്ഥനുമായി തര്‍ക്കിക്കാന്‍ നില്‍ക്കാതെ തന്റെ ടീം അംഗങ്ങള്‍ വരുന്നതുവരെ കാത്തു നിന്നു. ഒടുവില്‍ ടീം അംഗങ്ങള്‍ എത്തി അക്രഡിറ്റേഷന്‍ കാര്‍ഡ് സുരക്ഷാ ഉദ്യോഗസ്ഥനെ കാണിച്ചശേഷമാണ് ഫെഡറര്‍ അകത്തേക്ക് പോയത്.

Scroll to load tweet…

ഫെഡറര്‍ക്ക് ഇന്ന് മത്സരമില്ല.ഞായറാഴ്ച നാലാം റൗണ്ടില്‍ സ്റ്റെഫാനോ സിറ്റ്സിപാസിനെയാണ് ഫെഡറര്‍ നേരിടുക. ഓസ്ട്രേലിയന്‍ ഓപ്പണിലെ നിലവിലെ ചാമ്പ്യന്‍ കൂടിയാണ് ഫെഡറര്‍.