പാക് പേസ് ഇതിഹാസം വസീം അക്രത്തിന്‍റെ അഭിപ്രായത്തില്‍ ഓസീസ് പിച്ചുകള്‍ കോലിപ്പടയെ വെള്ളംകുടിപ്പിക്കും. ഓസ്‌ട്രേലിയയില്‍ ആദ്യ ടെസ്റ്റ് പരമ്പര ജയം ലക്ഷ്യമിടുന്ന ഇന്ത്യക്ക് ഒട്ടും പ്രതീക്ഷ നല്‍കുന്ന കാര്യമല്ലിത്...
മെല്‍ബണ്‍: ഇന്ത്യ- ഓസീസ് ടെസ്റ്റ് പരമ്പരയില്‍ ആരാകും വിജയിക്കുക. ക്രിക്കറ്റ് ലോകം ഉത്തരം കാത്തിരിക്കുന്ന പോരാട്ടത്തിന് ഡിസംബര്‍ ആറിന് അഡ്‌ലെയ്‌ഡില്‍ തുടക്കമാകും. നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.
പാക് പേസ് ഇതിഹാസം വസീം അക്രത്തിന്‍റെ അഭിപ്രായത്തില്‍ ഓസീസ് പിച്ചുകള്‍ കോലിപ്പടയെ വെള്ളംകുടിപ്പിക്കും. മുന്‍കാല ചരിത്രം പോലെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഓസ്‌ട്രേലിയന്‍ സാഹചര്യം അനുകൂലമാകില്ലെന്ന് എക്കാലത്തെയും മികച്ച പേസര്‍മാരിലൊരാള്‍ പറയുന്നു. ഓസ്‌ട്രേലിയയില്‍ ആദ്യ ടെസ്റ്റ് പരമ്പര ജയം ലക്ഷ്യമിടുന്ന ഇന്ത്യക്ക് ഒട്ടും പ്രതീക്ഷ നല്‍കുന്ന കാര്യമല്ലിത്.

അഡ്‌ലെയ്ഡിലും മെല്‍ബണിലും പന്തെറിയുക ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് എളുപ്പമാകില്ല. ഇവ രണ്ടും ബൗണ്‍സ് അധികമുള്ള പിച്ചുകളല്ല. എന്നാല്‍ ബ്രിസ്‌ബേനില്‍ ചെറിയ ബൗണ്‍സുണ്ട്. പെര്‍ത്തില്‍ പുതിയ സ്റ്റേഡിയത്തിലാണ് കളിക്കേണ്ടത്. അതിന്‍റെ സ്വഭാവം എന്താണെന്നറിയില്ല. ഇന്ത്യ 20 മുതല്‍ 25 വരെ ഓവറുകള്‍ എറിഞ്ഞ് പന്ത് പഴകുന്നതോടെ ഓസ്‌ട്രേലിയന്‍ ബാറ്റ്സ്‌മാന്‍മാര്‍ മുന്‍തൂക്കം നേടുമെന്നും അക്രം പറഞ്ഞു.
