Asianet News MalayalamAsianet News Malayalam

അബുദാബി ടെസ്റ്റ്: പാക്കിസ്ഥാനെതിരെ രണ്ടാം ഇന്നിങ്‌സിലും കിവീസിന് തകര്‍ച്ചയോടെ തുടക്കം

പാക്കിസ്ഥാനെതിരെ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും ന്യൂസിലന്‍ഡിന്റെ തുടക്കം തകര്‍ച്ചയോടെ. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ന്യൂസിലന്‍ഡ് 26ന് രണ്ട് എന്ന നിലയിലാണ്.

bad start for New Zealand against Pakistan in second innings
Author
Abu Dhabi - United Arab Emirates, First Published Dec 5, 2018, 7:20 PM IST

അബുദാബി: പാക്കിസ്ഥാനെതിരെ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും ന്യൂസിലന്‍ഡിന്റെ തുടക്കം തകര്‍ച്ചയോടെ. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ന്യൂസിലന്‍ഡ് 26ന് രണ്ട് എന്ന നിലയിലാണ്. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (14) നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ സോമര്‍വില്ലെ (1) എന്നിവരാണ് ക്രീസില്‍. 

ഇപ്പോഴും പാക്കിസ്ഥാന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് 48 റണ്‍സിന് പിന്നിലാണ് കിവീസ്. പാക്കിസ്ഥാന്‍ ആദ്യ ഇന്നിങ്‌സില്‍ 348 റണ്‍സാണ് നേടിയത്. 74 റണ്‍സ് ലീഡുണ്ടായിരുന്നു പാക്കിസ്ഥാന്‍. അസര്‍ അലി (134), ആസാദ് ഷെഫീഖ് (104) എന്നിവരുടെ സെഞ്ചുറിയാണ് പാക്കിസ്ഥാന് നേരിയ ലീഡ് സമ്മാനിച്ചത്. കിവീസിന് വേണ്ടി സോമര്‍വില്ലെ നാലും അജാസ് പട്ടേല്‍, ട്രന്റ് ബൗള്‍ട്ട് എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. 36 റണ്‍സിനിടെയാണ് പാക്കിസ്ഥാന്റെ അവസാന അഞ്ച് വിക്കറ്റ് വീണത്. 

എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡിനും പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ഓപ്പണര്‍മാരെ പെട്ടന്ന് തന്നെ നഷ്ടമായി. റണ്‍സൊന്നുമെടുക്കാത്ത ജീത്ത് റാവലിനെ ഷാ അഫ്രീദിയും ടോം ലാഥ (10)ത്തെ യാസിര്‍ ഷായും മടക്കിയയച്ചു.

Follow Us:
Download App:
  • android
  • ios