'പന്ത് ചുരണ്ടല്‍' വിവാദം കോച്ച് ലീമാനെതിരെ നടപടിയുണ്ടാകില്ലെന്ന് ക്രിക്കറ്റ് ഒാസ്ട്രേലിയ

ലണ്ടന്‍: 'പന്ത് ചുരണ്ടല്‍' വിവാദത്തില്‍ കോച്ച് ലീമാനെതിരെ നടപടിയുണ്ടാകില്ലെന്ന് ക്രിക്കറ്റ് ഒാസ്ട്രേലിയ. ഡാരന്‍ ലീമാനുമായുള്ള കരാര്‍ തുടരുമെന്ന് സിഇ ഒ ജെയിംസ് സതർലാണ്ട് അറിയിച്ചു. എന്നാല്‍, സ്മിത്ത്, വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്കെതിരെ നടപടിയുണ്ടാകും. സംഭവത്തില്‍ ക്രിക്കറ്റ് ഒാസ്ട്രേലിയ മാപ്പ് പറഞ്ഞു. 

ക്യാപ്റ്റൻ സ്മിത്തിനെയും വാർണറെയും ബാൻക്രോഫ്റ്റിനെയും നാട്ടിലേക്ക് തിരിച്ചയച്ചു. ഇവര്‍ക്കെതിരെയുള്ള നടപടി പിന്നീട് പ്രഖ്യാപിക്കും. ഡാരൻ ലീമാൻ കോച്ചായി തുടരുമെന്ന ക്രിക്കറ്റ് ഓസ്ട്രേലിയ സിഇ ഒ ജെയിംസ് സതർലാണ്ട് പറഞ്ഞു.