ഡാരന്‍ ലേമാന്‍റെ സ്വകാര്യം പറച്ചില്‍ പുറത്തുവിട്ടു

First Published 29, Mar 2018, 5:11 PM IST
ball tampering lehmans audio message out
Highlights
  • ബോള്‍ ചുരണ്ടലില്‍ നിര്‍ണ്ണായകമായ ഡാരന്‍ ലേമാന്‍റെ പ്രതികരണം പുറത്ത്

സിഡ്‌നി: ബോള്‍ ചുരണ്ടലില്‍ നിര്‍ണ്ണായകമായ ഡാരന്‍ ലേമാന്‍റെ പ്രതികരണം പുറത്ത്. ഓസ്ട്രേലിയന്‍ ടീം കോച്ചിന്‍റെ നിരപാരാധിത്വം തെളിയിക്കാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ തന്നെയാണ് സംഭാഷണം പുറത്ത് വിട്ടത്. കേപ് ടൗണ്‍ ടെസ്റ്റിലെ വിവാദ സംഭാഷണങ്ങള്‍ നടക്കുമ്പോഴാണ് ലേമാന്‍ ഓസ്ട്രേലിയന്‍ ടീമിലെ  ടീമിലെ 12-ാമന്‍ ഹാന്‍കോമ്പിന് നിര്‍ദേശം നല്‍കിയത്.

പന്തില്‍ കൃത്രിമം കാട്ടിയ സംഭവം ടിവിയില്‍ പതിഞ്ഞപ്പോള്‍ ടീമിന് ആദ്യം നിര്‍ദേശം നല്‍കിയത് ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ഡാരണ്‍ ലെമാനാണ്. പന്തില്‍ കൃത്രിമം കാട്ടിയ സംഭവത്തില്‍ ലെമാനും പങ്കുണ്ടെന്ന് ഈ ദൃശ്യങ്ങള്‍ വച്ച് ആരോപണം ഉയര്‍ന്നിരുന്നു. ലേമാന്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെ ഗ്രൗണ്ടിലെത്തിയ ഹാന്‍കോമ്പ് ബാന്‍ക്രോഫ്റ്റിനോട് സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു.

എന്നാല്‍ തെറ്റ് തിരുത്താനാണ് ഹാന്‍കോമ്പ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. സ്‌റ്റേഡിയത്തിലെ സ്‌ക്രീനില്‍ ക്രിക്കറ്റില്‍ നടന്ന ഏറ്റവും വലിയ ചതി പതിഞ്ഞപ്പോള്‍ എന്തു മണ്ടത്തരമാണ് ബാന്‍ക്രോഫ്റ്റ് ഫീല്‍ഡില്‍ കാണിക്കുന്നതെന്നായിരുന്നു ലെമാകന്‍ വാക്കിടോക്കിയിലൂടെ ഹാന്‍കോമ്പിനോട് പറഞ്ഞത്. 

ഇതേതുടര്‍ന്ന് ഹാന്‍കോമ്പ് ഗ്രൗണ്ടിലെത്തി നിര്‍ദേശം കൈമാറുകയായിരുന്നു. നിര്‍ദേശം കിട്ടിയതിനു പിന്നാലെയാണ് പന്ത് ചുരണ്ടാന്‍ ഉപയോഗിച്ച മഞ്ഞ ടേപ്പ് പാന്റിനുള്ളില്‍ ഒളിപ്പിച്ചത്.

loader