മെസി- റൊണാൾഡോ യുഗത്തിന് അന്ത്യമിട്ട് മോഡ്രിച്ച് പുരസ്‌കാരം നേടുമോ എന്ന ആകാംക്ഷയില്‍ ഫുട്ബോള്‍ ലോകം. ഇത്തവണ മികച്ച വനിതാ- യുവതാരങ്ങള്‍ക്കും പുരസ്‌കാരം...
പാരിസ്: ലോകത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൻ ഡി ഓർ പുരസ്കാരം നാളെ പ്രഖ്യാപിക്കും. ചരിത്രത്തിൽ ആദ്യമായി ഇത്തവണ മികച്ച വനിതാ
താരത്തിനും ബാലൻ ഡി ഓർ നൽകുന്നുണ്ട്.
ഫിഫ ബെസ്റ്റ് പ്ലെയറും യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ പുരസ്കാരവും നേടിയ ക്രൊയേഷ്യൻ നായകൻ ലൂക്ക മോഡ്രിച്ച്, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലിയോണൽ മെസി, മുഹമ്മദ് സലാ, കിലിയൻ എംബാപ്പേ, അന്‍റോയ്ൻ ഗ്രീസ്മാൻ, ഹാരി കെയ്ൻ എന്നിവരടക്കം മുപ്പത് താരങ്ങളാണ് പുരുഷ പട്ടികയിലുള്ളത്.

അവസാന പത്ത് വർഷവും മെസിയോ റൊണാൾഡോയോ മാത്രമേ ബാലൻ ഡി ഓർ നേടിയിട്ടുള്ളു. റൊണാൾഡോയാണ് അവസാന രണ്ട് വർഷത്തെ ജേതാവ്. ഇത്തവണ ലൂക്ക മോഡ്രിച്ചാണ് സാധ്യതാ പട്ടികയിൽ മുന്നിൽ. വനിതാ താരങ്ങളുടെ പട്ടികയിൽ പതിനഞ്ച് പേരാണുള്ളത്. വനിതാ താരത്തിനൊപ്പം ഇത്തവണ മുതൽ മികച്ച യുവതാരത്തിനും ബാലൻ ഡി ഓർ നൽകുന്നുണ്ട്.
