ചിറ്റഗോങ്ങ്: ഫീല്‍ഡിങ്ങിനിടെ അമ്പയറായി ഐസിസിയെ ഞെട്ടിച്ചിരിക്കുകയാണ് ബംഗ്ലാദേശ് താരം നാസ്സിര്‍ ഹുസ്സൈന്‍. ഓസ്ട്രേലിയ ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ആയിരുന്നു താരത്തിന്‍റെ വിചിത്ര അമ്പയറിംഗ്.
ചിറ്റഗോങിലെ ഓസ്ട്രേലിയ ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്. ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ പാറ്റ് കുമ്മിന്‍സിനെതിരെ മെഹദി ഹുസൈന്‍റെ എല്‍ബി ഡ്ല്യു അപ്പീല്‍. അപ്പീല്‍ അംബയര്‍ നൈഗല്‍ ഇല്ലോങ് നിഷേധിച്ചെങ്കിലും ബംഗ്ലാദേശ് റിവ്യൂ തേര്‍ഡ് അമ്പയര്‍ക്ക്. തേര്‍ഡ് അംബയര്‍ റിവ്യൂ പരിശോധിക്കുന്നതിനിടെ മിഡ്ഡ് ഓഫീല്‍ ഫീല്‍ഡ് ചെയ്തിരുന്ന ബംഗ്ലാ താരം അമ്പയറുടെ അടുത്തേക്ക്.പിന്നെ യഥാര്‍ത്ത അംബയര്‍ നൈഗല്‍ ഇല്ലോങിനെ നോക്കി താരം സ്വയം അമ്പയറായി.
Nasir's Funny Moment!
— News Times (@NewsTimes_BD) September 6, 2017
Watch: https://t.co/QLQs44Dphg#nasirhossain#BANvAUS#BANvsAUS#Bangladesh#Cricket#funnycricket#bcb@Sah75officialpic.twitter.com/jqVGDchZbU
ബംഗ്ലാതാരത്തിന്‍റെ വിചിത്ര അമ്പയറിംഗില്‍ നാസ്സിര്‍ ഹുസ്സൈനെതിരെ നടപടി സ്വീകരിക്കുമെന്ന് ഐസിസി വ്യക്തമാക്കി.
