മുന്‍പ് ലാ ലിഗയില്‍ അത്‌ലറ്റികോയ്ക്ക വേണ്ടി കളിച്ചപ്പോഴും കോര്‍ട്ടോ മെസിക്ക് മുന്നില്‍ ഉത്തമില്ലാതെ നിന്നിരുന്നു
ബാഴ്‌സലോണ: തിബോട്ട് കോര്‍ട്ടോയുടെ ലാ ലിഗ തിരിച്ചുവരവ് ആഘോഷിച്ച് ബാഴ്‌സലോണ ഫാന്‍സ്. സോഷ്യല്‍ മീഡിയയിലൂടെ വന്‍ വരവേല്‍പ്പാണ് ബെല്‍ജിയം ഗോള്‍ കീപ്പര്‍ക്ക് നല്‍കിയത്. അതിന് കാരണം മറ്റൊന്നുമല്ല, മെസി- കോര്‍ട്ടോ പോരാട്ടം തന്നെ. കഴിഞ്ഞ ചാംപ്യന്‍സ് ലീഗില്‍ പോലും മെസിയുടെ കാലുകള്‍ക്ക് മുന്നില്‍ കോര്‍ട്ടോ മുട്ടുക്കുത്തുകയായിരുന്നു.
മുന്‍പ് ലാ ലിഗയില്‍ അത്‌ലറ്റികോയ്ക്ക വേണ്ടി കളിച്ചപ്പോഴും കോര്‍ട്ടോ മെസിക്ക് മുന്നില്‍ ഉത്തമില്ലാതെ നിന്നിരുന്നു. കോര്‍ട്ടോ റയല്‍ മാഡ്രിഡിലേക്ക് തിരിച്ചെത്തുമ്പോള്‍ അത്തരം പോരാട്ടം ഇനിയും കാണാമെന്നാണ് ബാഴ്‌സ ആരാധകരുടെ പ്രതീക്ഷ. ചില ട്വിറ്റര്‍ പ്രതികരണങ്ങള്‍ കാണാം...
