Asianet News MalayalamAsianet News Malayalam

ലാ ലിഗ: മെസിയും സംഘവും ഇന്നിറങ്ങും

ലാ ലിഗയില്‍ ഇന്ന് നിര്‍ണായക പോരാട്ടങ്ങള്‍. സീസണില്‍ ആദ്യ നാല് സ്ഥാനങ്ങളിലുള്ള ബാഴ്‌സലോണ, സെവിയ്യ, അലാവസ്, അത്‌ലറ്റിക്കോ മാഡ്രിഡ് ടീമുകള്‍ ഇന്നിറങ്ങും. അലാവസും അത്‌ലറ്റിക്കോയും തമ്മിലാണ് ആദ്യ മത്സരം.

barca meets espanyol in la liga
Author
Barcelona, First Published Dec 8, 2018, 1:33 PM IST

ബാഴ്‌സലോണ: ലാ ലിഗയില്‍ ഇന്ന് നിര്‍ണായക പോരാട്ടങ്ങള്‍. സീസണില്‍ ആദ്യ നാല് സ്ഥാനങ്ങളിലുള്ള ബാഴ്‌സലോണ, സെവിയ്യ, അലാവസ്, അത്‌ലറ്റിക്കോ മാഡ്രിഡ് ടീമുകള്‍ ഇന്നിറങ്ങും. അലാവസും അത്‌ലറ്റിക്കോയും തമ്മിലാണ് ആദ്യ മത്സരം. ഇന്ത്യന്‍ സമയം വൈകീട്ട് 5.30ന് മത്സരം തുടങ്ങും. സെവ്വിയ്യയുടെ എതിരാളികള്‍ വലന്‍സിയയാണ്. 

ബാഴ്‌സലോണയും എസ്പാനിയോളും തമ്മിലുള്ള മത്സരം നാളെ പുലര്‍ച്ചെ ഒരു മണിക്ക് ആരംഭിക്കും. നിലവില്‍ 28 പോയിന്റുമായി ബാഴ്‌സലോണ ഒന്നാമതും, 27 പോയിന്റുള്ള സെവ്വിയ്യ രണ്ടാം സ്ഥാനത്തും, 25 പോയിന്റുള്ള അത്‌ലറ്റിക്കോ മൂന്നാമതും, 24 പോയിന്റുളള അലാവസ് നാലാം സ്ഥാനത്തുമാണ്.

Follow Us:
Download App:
  • android
  • ios