ബാഴ്‌സലോണ: അലാവസിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബാഴ്‌സലോണ ലാ ലിഗ പുതിയ സീസണില്‍ അരങ്ങേറി. അര്‍ജന്റൈന്‍ താരം ലിയോണല്‍ മെസിയും രണ്ടും ബ്രസീലിയിന്‍ താരം ഫിലിപ്പെ കുട്ടീഞ്ഞോയുടെ ഒരു ഗോളുമാണ് ബാഴ്‌സലോണയ്ക്ക് വിജയമൊരുക്കിയത്. മത്സരത്തിന്റെ മൂന്ന് ഗോളും രണ്ടാം പകുതിയിലാണ് പിറന്നത്.  

കുട്ടീഞ്ഞോ, അര്‍തര്‍, അര്‍തുറോ വിദാല്‍ എന്നിവരെ പുറത്തിരുത്തിയാണ് അര്‍ജന്റീന മത്സരം തുടങ്ങിയത്. എന്നാല്‍ ആഗ്രഹിച്ച തുടക്കമല്ല അവര്‍ക്ക് ലഭിച്ചത്. ലൂയിസ് സുവാരസും ഔസ്മാന്‍ ഡെംബേലയും സുവര്‍ണാസരങ്ങള്‍ നഷ്ടമാക്കി. മെസിയുടെ ഫ്രീകിക്ക് ക്രോസ് ബാറില്‍ ഇടിച്ച് മടങ്ങുന്നത് കണ്ടാം ആദ്യപകുതി അവസാനിച്ചത്.

64ആം മിനുട്ടില്‍ ലഭിച്ച ഫ്രീകിക്ക് അലാവസ് പ്രതിരോധം ഒരുക്കിയ മതിലിന് കീഴിയിലൂടെ വലയില്‍ എത്തിച്ചാണ് മെസി ഗോള്‍പട്ടിക തുറന്നു. പിന്നാലെ ബാഴ്‌സ രണ്ട് മാറ്റങ്ങള്‍ വരുത്തി. നെല്‍സണ്‍ സെമേഡോയ്ക്ക് പകരം കുട്ടീഞ്ഞോയും ഡെംബേലയ്ക്ക് പകരം കുട്ടിഞ്ഞോയും കളത്തില്‍.  83ാം മിനിറ്റില്‍ കുട്ടിഞ്ഞോ ഗോള്‍ കണ്ടെത്തി. അര്‍തറിന്റെ പാസിലായിരുന്നു ഗോള്‍. ഇഞ്ചുറി സമയത്ത് മെസി തന്റെ രണ്ടാം ഗോളും നേടിയതോടെ റഫറി ഫൈനല്‍ വിസില്‍ മുഴക്കി.