യുവേഫ ചാംപ്യന്‍സ് ലീഗില്‍ രണ്ടാം മത്സരത്തില്‍ ബാഴ്്‌സലോണ നിരയില്‍ ബ്രസീലിയന്‍ താരം മാല്‍കോം കളിക്കില്ല. പരിക്ക് മാറിയെങ്കിലും മാല്‍കോമിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കോച്ച് വിസമ്മതിച്ചു.

ബാഴ്‌സലോണ: യുവേഫ ചാംപ്യന്‍സ് ലീഗില്‍ രണ്ടാം മത്സരത്തില്‍ ബാഴ്്‌സലോണ നിരയില്‍ ബ്രസീലിയന്‍ താരം മാല്‍കോം കളിക്കില്ല. പരിക്ക് മാറിയെങ്കിലും മാല്‍കോമിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കോച്ച് വിസമ്മതിച്ചു. ടോട്ടന്‍ഹാമിനോടാണ് ബാഴ്‌സലോണയുടെ അടുത്ത മത്സരം. തോമസ് വെര്‍മാലന്‍, സെര്‍ജി സാംപെര്‍ എന്നിവര്‍ക്കും 20 അംഗ ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. 

ലാലിഗയില്‍ അവസാന മൂന്ന് കളിയിലും ബാഴ്‌സലോണയ്ക്ക് വിജയിക്കാന്‍ സാധിച്ചിരുന്നില്ല. ടീം ലൈനപ്പില്‍ പല മാറ്റങ്ങളും പരിശീലകന്‍ വരുത്താന്‍ സാധ്യതയുണ്ട്.