ക്യാംപ് നൂവില്‍ ഗോള്‍മഴ. ലാ ലിഗയില്‍ ബാഴ്‌സലോണ ഹുയസ്‌കയെ രണ്ടിനെ എട്ട് ഗോളുകള്‍ക്കാണ് തകര്‍ത്തത്. ക്യാപ്റ്റന്‍ ലിയോണല്‍ മെസി, ലൂയിസ് സുവാരസ് എന്നിവര്‍ രണ്ട് ഗോള്‍ വീതം നേടി. ഉസ്മാന്‍ ഡെംബേലെ, ഇവാന്‍ റാകിടിച്ച്, ജോര്‍ഡി ആല്‍ബ എന്നിവര്‍ ഓരോ ഗോളും സ്വന്തമാക്കി. ഒരു ഗോള്‍ ഹുയസ്‌കയുടെ ദാനായിരുന്നു.
ബാഴ്‌സലോണ: ക്യാംപ് നൂവില്‍ ഗോള്‍മഴ. ലാ ലിഗയില്‍ ബാഴ്‌സലോണ ഹുയസ്‌കയെ രണ്ടിനെ എട്ട് ഗോളുകള്‍ക്കാണ് തകര്‍ത്തത്. ക്യാപ്റ്റന്‍ ലിയോണല്‍ മെസി, ലൂയിസ് സുവാരസ് എന്നിവര്‍ രണ്ട് ഗോള്‍ വീതം നേടി. ഉസ്മാന്‍ ഡെംബേലെ, ഇവാന്‍ റാകിടിച്ച്, ജോര്‍ഡി ആല്‍ബ എന്നിവര്‍ ഓരോ ഗോളും സ്വന്തമാക്കി. ഒരു ഗോള്‍ ഹുയസ്‌കയുടെ ദാനായിരുന്നു. കുച്ചോ ഹെര്‍ണാണ്ടസ്, അലക്‌സാണ്ട്രോ ഗല്ലാര്‍ എന്നിവരാണ് ഹുയസ്‌ക്കയ്ക്ക് വേണ്ടി ഗോള്‍ നേടിയത്.
രണ്ടാം ഡിവിഷില്‍ നിന്ന് ഇത്തവണ ലാ ലിഗയിലെത്തിയ ടീമാണ് ഹൂയസ്‌ക. മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ കുച്ചോയിലൂടെ വര്‍ ബാഴ്‌സയെ ഞെട്ടിച്ച് ഗോള്‍ നേടി. ആഘോഷം അധികം നീണ്ടില്ല, 16ാം മിനിറ്റില്‍ മെസി ബാഴ്‌സയെ ഒപ്പമെത്തിച്ചു. എട്ട് മിനിറ്റുകള്‍ക്ക് ശേഷം ജോര്‍ജെ പുലിഡോയുടെ ദാനഗോള്‍. 39ാം മിനിറ്റില്‍ ലീഡുയര്‍ത്തി സുവാരസിന്റെ ഗോള്‍. എന്നാല്‍ ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ ഗല്ലാറിലൂടെ ഹുയസ്‌ക തിരിച്ചടിച്ചു.
എന്നാല്‍ രണ്ടാം പകുതിയില്‍ ശക്തമായ തിരിച്ചടിച്ചു. 48ാം മിനിറ്റില്‍ ഡെംബെലേയുടെ ഗോളിലൂടെ ബാഴ്‌സ തുടങ്ങി. 52ാം മിനിറ്റില്‍ റാകിടിച്ച് ഗോള്‍ നേടി. 61ാം മിനിറ്റില്‍ മെസിയുടെ രണ്ടാം ഗോള്‍. 81ാം ആല്‍ബയും ഇഞ്ചുറി സമയത്ത് സുവരാസും ഗോള്‍ നേടിയതോടെ നിലവിലെ ചാംപ്യന്മാര്‍ വിജയം സ്വന്തമാക്കി.
