57ാം മിനിറ്റ് വരെ കാത്തുനില്‍ക്കേണ്ടിവന്നു ബാഴ്‌സലോണയ്ക്ക് ആദ്യ ഗോള്‍ നേടാന്‍. സെര്‍ജി റോബര്‍ട്ടോയുടെ പാസില്‍ നിന്നായിരുന്നു ഡെംബേലയുടെ ഗോള്‍.

ബാഴ്‌സലോണ: ലാ ലിഗ നിലവിലെ ചാംപ്യന്മാരായ ബാഴ്‌സലോണയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. വല്ലാഡോളിഡിനെ എതിരില്ലാത്ത ഒരു ഗോളാണ് ബാഴ്‌സലോണ തോല്‍പ്പിച്ചത്. ഫ്രഞ്ച് താരം ഔസ്മാന്‍ ഡെംബേലയാണ് ഗോള്‍ നേടിയത്.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ലൂയിസ് സുവാരസ് നിറം മങ്ങിയപ്പോള്‍ ബാഴ്‌സലോണയ്ക്ക് ആദ്യഗോള്‍ നേടാന്‍ സമയമെടുക്കേണ്ടിവന്നു. 57ാം മിനിറ്റ് വരെ കാത്തുനില്‍ക്കേണ്ടിവന്നു ബാഴ്‌സലോണയ്ക്ക് ആദ്യ ഗോള്‍ നേടാന്‍. സെര്‍ജി റോബര്‍ട്ടോയുടെ പാസില്‍ നിന്നായിരുന്നു ഡെംബേലയുടെ ഗോള്‍.

ലീഡ് നേടിയതോടെ പുതുതായി ടീമില്‍ എത്തിച്ച വിദാല്‍, മല്‍കോം എന്നിവരെ ബാഴ്‌സ കളത്തില്‍ ഇറക്കിയെങ്കിലും ലീഡുയര്‍ത്താന്‍ ടീമിനായില്ല.

Scroll to load tweet…