ബാഴ്‌സലോണ: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണക്ക് ജയം. എസ്പാന്യോളിനെ ഒന്നിനെതിരെ നാല് ഗോളിനാണ് ബാഴ്‌സ തോല്‍പ്പിച്ചത്. ബാഴ്‌സക്കായി സുവാരസ് ഇരട്ട ഗോള്‍ നേടി. ലിയോണല്‍ മെസ്സി, ജോര്‍ഡി ആല്‍ബ എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. ഡേവിഡ് ലോപസിന്റെ വകയായിരുന്നു എസ്‌പന്യോളിന്റെ ആശ്വാസ ഗോള്‍. ആദ്യ പകുതിയില്‍ ബാഴ്‌സലോണ ഒരു ഗോളിന് മുന്നിലായിരുന്നു. ഈ വിജയത്തോടെ സ്‌പാനിഷ് ലീഗില്‍ 16 കളികളില്‍ 34 പോയിന്റുമായി ബാഴ്‌സലോണ രണ്ടാം സ്ഥാനത്താണ്. ഒരു കളി കുറച്ചു കളിച്ച റയല്‍ മാഡ്രിഡ് 37 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 16 കളികളില്‍ 33 പോയിന്റുള്ള സെവിയ്യയാണ് മൂന്നാം സ്ഥാനത്ത്.

മറ്റൊരു മല്‍സരത്തില്‍ ഡിപ്പോര്‍ട്ടിവോ ലാ കൊരുണ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഒസാസുനയെ തോല്‍പ്പിച്ചു.