ഫിലിപ്പെ കുടീഞ്ഞോയ്ക്ക് വിഖ്യാതമായ ഏഴാം നമ്പര്‍ ജഴ്‌സി സമ്മാനിച്ച് ബാഴ്‌സലോണ. കഴിഞ്ഞ സീസണില്‍ 14-ാം നമ്പര്‍ ജഴ്‌സിയായിരുന്നു അണിഞ്ഞിരുന്നത്.

ബാഴ്‌സലോണ: ബ്രസീലിയന്‍ താരം ഫിലിപ്പെ കുടീഞ്ഞോയ്ക്ക് വിഖ്യാതമായ ഏഴാം നമ്പര്‍ ജഴ്‌സി സമ്മാനിച്ച് ബാഴ്‌സലോണ. ലിവര്‍പൂളില്‍ നിന്ന് കഴിഞ്ഞ ജനുവരിയില്‍ സ്‌പാനിഷ് ക്ലബിലെത്തിയ താരം കഴിഞ്ഞ സീസണില്‍ 14-ാം നമ്പര്‍ ജഴ്‌സിയായിരുന്നു അണിഞ്ഞിരുന്നത്. 

Scroll to load tweet…

ആര്‍ദ ടുറാനാണ് അവസാനമായി ബാഴ്‌സയില്‍ ഏഴാം നമ്പര്‍ ജഴ്‌സിയണിഞ്ഞത്. ലൂയിസ് ഫിഗോ, ഹാവിയര്‍ സാവിയോള, ഡേവിഡ് വിയ്യ, ഹെന്‍റിക് ലാര്‍സണ്‍ തുടങ്ങിയ ഇതിഹാസ താരങ്ങളാണ് ബാഴ്‌സയില്‍ ഏഴാം നമ്പര്‍ കുപ്പായത്തെ പ്രസിദ്ധമാക്കിയത്.