ബാഴ്സലോണ: സ്പാനിഷ് ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ബാഴ്സലോണ. സെവിയ്യയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് കറ്റാലന്‍ ക്ലബ് തോല്‍പ്പിച്ചത്. ഫ്രാന്‍സിസ്കോ അലക്കാസറാണ് കറ്റാലന്‍പടയുടെ ഇരു ഗോളുകളും നേടിയത്. പിസാറോയുടെ വകയാണ് സെവിയയുടെ ആശ്വാസഗോള്‍. ലീഗില്‍ തോല്‍വിയറിയാതെ മുന്നേറുന്ന ബാഴ്സലോണ 31 പോയിന്‍റുമായി ഒന്നാം സ്ഥാനത്താണുള്ളത്.
അതേസമയം ഫ്രഞ്ച് ലീഗില്‍ കരുത്തരായ പിഎസ്ജിയും മൊണോക്കോയും വമ്പന്‍ ജയങ്ങള്‍ നേടി. പിഎസ്ജി ഏഞ്ചേഴ്‌സിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്തപ്പോള്‍ ഗ്വിന്‍ഗാമ്പിനെതിരെ ആറു ഗോളിനായിരുന്നു മൊണോക്കോയുടെ ജയം. കവാനിയുടേയും എംബപ്പെയുടേയും ഇരട്ട ഗോള്‍ മികവിലാണ് പിഎസ്ജി ജയിച്ചത്. ലീഗില്‍ പിഎസ്ജി ഒന്നാമതും മൊണോക്കോ രണ്ടാമതുമാണ്.
