സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ പ്രമുഖ ടീമുകള്‍ ഇന്ന് കളത്തില്‍. നിലവിലെ ജേതാക്കളായ ബാഴ്‌സലോണയുടെ എതിരാളികള്‍ സെല്‍റ്റാ വിഗോയാണ്. ലീഗില്‍ നിലവില്‍ 34 പോയിന്റുമായി ബാഴ്‌സലോണ ഒന്നാമതും, 21 പോയിന്റുള്ള സെല്‍റ്റാ ഒന്‍പതാം സ്ഥാനത്തുമാണ്.

ബാഴ്‌സലോണ: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ പ്രമുഖ ടീമുകള്‍ ഇന്ന് കളത്തില്‍. നിലവിലെ ജേതാക്കളായ ബാഴ്‌സലോണയുടെ എതിരാളികള്‍ സെല്‍റ്റാ വിഗോയാണ്. ലീഗില്‍ നിലവില്‍ 34 പോയിന്റുമായി ബാഴ്‌സലോണ ഒന്നാമതും, 21 പോയിന്റുള്ള സെല്‍റ്റാ ഒന്‍പതാം സ്ഥാനത്തുമാണ്.

ഇരുടീമുകളും ലീഗില്‍ അവസാനം ഏറ്റുമുട്ടിയ രണ്ട് മത്സരങ്ങളും സമനിലയില്‍ അവസാനിച്ചിരുന്നു. അത്‌ലറ്റിക്കോ മാഡ്രിഡിനും ഇന്ന് മത്സരമുണ്ട്. രാത്രി 8.45ന് തുടങ്ങുന്ന മത്സരത്തില്‍ എസ്പാന്യോളിനെ തോല്‍പ്പിച്ചാല്‍ അത്ലറ്റിക്കോ രണ്ടാം സ്ഥാനത്തേക്ക്
ഉയരും. നിലവില്‍ രണ്ടാമതുള്ള സെവിയ്യയും, നാലാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡും നാളെ ഇറങ്ങും