രണ്ടാമതുള്ള റയല്‍ മാഡ്രിഡിന് 87 പോയിന്റും 85 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് മൂന്നാം സ്ഥാനത്തുമാണ്. ഇതോടെ അവസാന മല്‍സരം ഏറെ നിര്‍ണായകമായി മാറിയിരിക്കുകയാണ്. എസ്‌പാന്യോളിനെതിരെ ലൂയിസ് സുവാരസ് രണ്ടു ഗോള്‍ നേടിയപ്പോള്‍, ലയേണല്‍ മെസി, നെയ്‌മര്‍, റാഫിഞ്ഞ എന്നിവര്‍ ഓരോ ഗോളും നേടി. ആദ്യ പകുതിയില്‍ ബാഴ്‌സ ഒരു ഗോളിന് മുന്നിലായിരുന്നു. രണ്ടാം പകുതിയിലാണ് ബാക്കി നാലു ഗോള്‍ പിറന്നത്. എട്ടാം മിനിട്ടില്‍ മെസിയാണ് ബാഴ്‌സയുടെ സ്‌കോറിങ്ങിന് തുടക്കമിട്ടത്.

മെയ് 15ന് നടക്കുന്ന അവസാന റൗണ്ടില്‍ ഗ്രനാഡയാണ് ബാഴ്‌സയുടെ എതിരാളികള്‍. ഡിപ്പോര്‍ട്ടീവോയ്‌ക്കെതിരെയാണ് റയലിന്റെ മല്‍സരം. റയലിന്റെയും ബാഴ്‌സയുടെയും മല്‍സരങ്ങള്‍ എതിരാളികളുടെ തട്ടകത്തിലാണ്. അതേസമയം സെല്‍റ്റാ വിഗോയെ സ്വന്തം മൈതാനത്താണ് അത്‌ലറ്റിക്കോ മാഡ്രിഡ് നേരിടുന്നത്.