മെസ്സിയുടെ സീസണിലെ നാൽപ്പത്തിയഞ്ചാം ഗോളായിരുന്നു വിയ്യാറയലിനെതിരെയുള്ളത്.

മാഡ്രിഡ്: സ്പാനിഷ് ലീഗിൽ വിയ്യാറയലിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് ബാഴ്സലോണ തകർത്തു. ബാഴ്സയ്ക്കായി ഡെംബല ഇരട്ട ഗോൾ നേടിയപ്പോൾ മെസ്സി, കുട്ടിഞ്ഞോ, പൗളിഞ്ഞോ എന്നിവർ ഓരോ ഗോൾ വീതമടിച്ചു. മെസ്സിയുടെ സീസണിലെ നാൽപ്പത്തിയഞ്ചാം ഗോളായിരുന്നു വിയ്യാറയലിനെതിരെയുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബാക്കിയുള്ള രണ്ട് മത്സരങ്ങൾ കൂടി ജയിച്ചാൽ സ്പാനിഷ് ലീഗിൽ തോൽവിയറിയാതെ സീസൺ അവസാനിപ്പിക്കുന്ന ആദ്യ ടീമാകും ബാഴ്സ. മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡ് സെവ്വിയയോട് തോറ്റു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയലിന്റെ തോൽവി. മത്സരത്തിൽ റയൽ താരം സെർജി റാമോസ് പെനാൽറ്റി നഷ്ടപ്പെടുത്തുകയും സെൽഫ് ഗോളടിക്കുകയും ചെയ്തു. 

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് റയൽ കളിക്കാനിറങ്ങിയത്.