11 പന്ത്  എറിഞ്ഞ ബേസില്‍ നാല് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.

മുംബൈ: സീസണിലെ ആദ്യ അവസരത്തില്‍ തിളങ്ങി മലയാളി പേസര്‍ ബേസില്‍ തമ്പി. 11 പന്ത് എറിഞ്ഞ ബേസില്‍ നാല് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. പതിനഞ്ചാം ഓവറില്‍ മാത്രം ബൗളിംഗിന് അവസരം കിട്ടിയ ബേസില്‍, സീസണില്‍ മുംബൈയുടെ ടോപ്‌സ്‌കോറര്‍ ആയ സൂര്യകുമാര്‍ യാദദിന്റെ നിര്‍ണായക വിക്കറ്റ് സ്വന്തമാക്കി.

ഏറെ സമ്മര്‍ദ്ദത്തിനിടയില്‍ ഹാര്‍ദിക് പണ്ഡ്യയുടെ ക്യാച്ച് സ്വന്തമാക്കിയ ബേസില്‍ ആണ് മുസ്തഫിസുറിനെ പുറത്താക്കി ഹൈദരാബാദ് ജയം പൂര്‍ത്തിയാക്കിയത്. ഐപിഎല്‍ കരിയറിലെ 13 മത്സരങ്ങളില്‍ ബേസില്‍ തമ്പിക്ക് 13 വിക്കറ്റായി. ബാറ്റിംഗില്‍ ഒമ്പതാമനായി ഇറങ്ങി ബേസില്‍ മൂന്ന് റണ്‍സിന് പുറത്തായി. കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ലയണ്‍സ് താരമായിരുന്നു ബേസില്‍.