Asianet News MalayalamAsianet News Malayalam

ലെവന്‍ഡോവ്സ്ക്കിയുടെ ഇരട്ടപ്രഹരം; ന്യൂറന്‍ബെര്‍ഗിനെ തകര്‍ത്ത് ബയേണ്‍

മറ്റൊരു മത്സരത്തിൽ ബൊറൂസ് ഡോർട്ട്മുണ്ട് ഒന്നിനെതിരെ രണ്ട് ഗോളിന് ഷാൽക്കയെ തോൽപിച്ചു. എഴുപത്തിനാലാം മിനിറ്റിൽ ജേഡൻ സാ‌ഞ്ചോ നേടിയ ഗോളിനാണ് ബൊറുസ്യയുടെ ജയം

bayern munich beat nuremberg
Author
Munich, First Published Dec 9, 2018, 9:24 AM IST

മ്യൂണിച്ച്: ജർമ്മൻ ലീഗ് ഫുട്ബോളിൽ ബയേൺ മ്യൂണിച്ചിന് ജയം. ബയേൺ എതിരില്ലാത്ത മൂന്ന് ഗോളിന് ന്യൂറൻബെർഗിനെ തോൽപിച്ചു. റോബർട്ടോ ലെവെൻഡോവ്സ്കിയുടെ ഇരട്ടഗോൾ കരുത്തിലാണ് ബയേണിന്‍റെ ജയം. 9, 27 മിനിറ്റുകളിലായിരുന്നു ലെവൻഡോവ്സ്കിയുടെ ഗോളുകൾ. അൻപത്തിയാറാം മിനിറ്റിൽ ഫ്രാങ്ക് റിബറി ഗോൾ പട്ടിക പൂർത്തിയാക്കി.

മറ്റൊരു മത്സരത്തിൽ ബൊറൂസ് ഡോർട്ട്മുണ്ട് ഒന്നിനെതിരെ രണ്ട് ഗോളിന് ഷാൽക്കയെ തോൽപിച്ചു. എഴുപത്തിനാലാം മിനിറ്റിൽ ജേഡൻ സാ‌ഞ്ചോ നേടിയ ഗോളിനാണ് ബൊറുസ്യയുടെ ജയം. തോമസ് ഡെലാനിയുടെ ഗോളിന് മുന്നിലെത്തിയ ബൊറൂസ്യക്കെതിരെ ഡാനിയേൽ കാളിഗ്യൂറിയാണ് ഷാൽക്കെയെ ഒപ്പമെത്തിച്ചത്.

Follow Us:
Download App:
  • android
  • ios